കുവൈറ്റില്‍ പുതിയ സ്‌പെഷ്യലിസ്റ്റ് ഹെല്‍ത്ത് സെന്ററുകള്‍; ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്തു

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Sunday, November 22, 2020

കുവൈറ്റ് സിറ്റി: സബ അല്‍ അഹ്മദ് സ്‌പെഷ്യലിസ്റ്റ് ഹെല്‍ത്ത് സെന്ററുകളുടെ (D & E) ഉദ്ഘാടനം കുവൈറ്റ് ആരോഗ്യവകുപ്പ് മന്ത്രി ഡോ. ബാസല്‍ അല്‍ സബ നിര്‍വഹിച്ചു. മെഡിക്കല്‍ സ്‌പെഷ്യാലിറ്റികളുടെ 14 ഡിപ്പാര്‍ട്ടുമെന്റുകളിലും ഔട്ട്‌പേഷ്യന്റ് ക്ലിനിക്കുകള്‍ ‘സെന്റര്‍ ഡി’യിിലുണ്ടെന്ന് സബ അല്‍ അഹ്മദ് സെന്റര്‍ മേധാവി ഡോ. അസീല്‍ അല്‍ സബ്രി പറഞ്ഞു.

അപ്പോയിന്റ്‌മെന്റ് വഴി സന്ദര്‍ശകരെ സ്വീകരിക്കുമെന്ന് അവര്‍ വ്യക്തമാക്കി. സബ അല്‍ അഹ്മദ് റെസിഡന്‍ഷ്യല്‍ സിറ്റി, അല്‍ വഫ്ര റെസിഡന്‍ഷ്യല്‍, സബ അല്‍ അഹ്മദ് സീ സിറ്റി, അല്‍ ഖൈറാന്‍, ബ്‌നൈദര്‍ എന്നിവിടങ്ങളിലെ പ്രൈമറി കെയര്‍ സെന്ററുകളില്‍ നിന്ന് റഫര്‍ ചെയ്യുന്നവരെയും ഇവിടെ സ്വീകരിക്കുമെന്നും അവര്‍ വ്യക്തമാക്കി.

ഞായര്‍ മുതല്‍ വ്യാഴം വരെ രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെയാണ് പ്രവര്‍ത്തനസമയം.

×