ശ്രീശാന്ത് വീണ്ടും ക്രിക്കറ്റ് മൈതാനത്തിലേക്ക്; തിരിച്ചുവരവ് ഡിസംബറില്‍ നടക്കുന്ന പ്രസിഡന്റ്‌സ് ടി-20 ടൂര്‍ണമെന്റിലൂടെ

സ്പോര്‍ട്സ് ഡസ്ക്
Sunday, November 22, 2020

തിരുവനന്തപുരം: വിലക്കിന് ശേഷം ക്രിക്കറ്റിലേക്ക് മടക്കിയെത്താന്‍ ഒരുങ്ങി ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ എസ് ശ്രീശാന്ത്. കേരള ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന പ്രസിഡന്റ്‌സ് ടി20 കപ്പ് ടൂര്‍ണമെന്റിലൂടെയാവും ശ്രീശാന്ത് ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവ് നടത്തുക.

ഡിസംബറിൽ തീരുമാനിച്ചിരിക്കുന്ന ടൂർണമെൻ്റിൻ്റെ തീയതി നിശ്ചയിച്ചിട്ടില്ല. സർക്കാർ അനുമതി ലഭിച്ചു കഴിഞ്ഞാൽ മറ്റ് വിവരങ്ങൾ ക്രിക്കറ്റ് അസോസിയേഷൻ അറിയിക്കും. ഡ്രീം ഇലവൻ്റെ പിന്തുണയുള്ള ടൂർണമെൻ്റാണ് ഇത്.

×