കേരളാ സര്‍വ്വകലാശാല ബിഎ ജേര്‍ണലിസം, മാസ്സ് കമ്മ്യൂണിക്കേഷന്‍ ആന്റ് വീഡിയോ പ്രോഡക്ഷനില്‍ ഒന്നാം റാങ്ക് നേട്ടവുമായി ശ്രേയ കൃഷ്ണ

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Wednesday, September 16, 2020

തിരുവനന്തപുരം: കേരളാ സര്‍വ്വകലാശാല ബിഎ ജേര്‍ണലിസം, മാസ്സ് കമ്മ്യൂണിക്കേഷന്‍ ആന്റ് വീഡിയോ പ്രോഡക്ഷനില്‍ ഒന്നാം റാങ്ക് നേട്ടവുമായി ശ്രേയ കൃഷ്ണ. തിരുവനന്തപുരം എജെ കോളേജ് ഓഫ് സയന്‍സസ് ആന്‍ഡ് ടെക്‌നോളജിയിലെ വിദ്യാര്‍ത്ഥിയാണ് ശ്രേയ കൃഷ്ണ. ജേര്‍ണലിസത്തില്‍ തന്നെ പിജി ചെയ്യാനുള്ള തീരുമാനത്തിലാണ് ശ്രേയ.

തിരുവനന്തപുരം കോട്ടന്‍ഹില്‍ സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസവും പട്ടം സെന്റ് മേരീസ് സ്‌കൂളില്‍ പ്ലസ്ടുവും പൂര്‍ത്തിയാക്കിയ ശ്രേയ ചെറുപ്പത്തിലേ തന്നെ മാധ്യമ പ്രവര്‍ത്തനം ഇഷ്ടപ്പെട്ടിരുന്നു. കുട്ടിക്കാലത്ത് വാര്‍ത്താ അവതാരകരെ അനുകരിക്കുന്നതിലും മിടുക്കിയായിരുന്നു. ഡിഗ്രി പഠന കാലത്ത് പഠനത്തിന്റെ ഭാഗമായി നടന്‍ ഇന്ദ്രന്‍സുമായി ശ്രേയ നടത്തിയ അഭിമുഖം ശ്രദ്ധ നേടിയിരുന്നു.

പഠനം കഴിഞ്ഞാല്‍ സംഗീതവും അഭിനയവുമാണ് ശ്രേയയുടെ ഇഷ്ട വിഷയങ്ങള്‍. 11 വര്‍ഷമായി കര്‍ണാടക സംഗീതം പഠിക്കുന്നുണ്ട്. സ്‌കൂള്‍ തലത്തില്‍ നാടക മത്സരങ്ങളിലും സജീവമായിരുന്നു ശ്രേയ കൃഷ്ണ. പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത്ഷാ, സംഗീതജ്ഞന്‍ ഇളയരാജ, സിനമാതാരങ്ങളായ രജനീകാന്ത്, മോഹന്‍ലാല്‍ എന്നിവരെ ഏറെ ഇഷ്ടപ്പെടുന്ന ശ്രേയ ഭാവിയില്‍ ഇവരുടെ അഭിമുഖം എടുക്കാനാവുമെന്നും പ്രതീക്ഷിക്കുകയാണ്.

സ്വകാര്യ സ്ഥാപനത്തില്‍ അക്കൗണ്ടന്റാണ് ശ്രേയയുടെ പിതാവ് കെ രാമനാഥന്‍. അമ്മ സാവിത്ര ഫാര്‍മ്മസിസ്റ്റാണ്. സഹോദരി ലളിത ബിഎഎംസ് വിദ്യാര്‍ത്ഥിയാണ്.

×