ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
Advertisment
കുവൈറ്റ് സിറ്റി: ഒരു സ്‌കൂളില്‍ നിന്ന് മറ്റൊന്നിലേക്ക് ഫയലുകള്‍ കൈമാറുന്ന സമയത്ത് വിദ്യാര്‍ത്ഥികള്‍ സിവില്‍ ഐഡി കാണിക്കേണ്ടതില്ലെന്ന് വിദ്യാഭ്യാസമന്ത്രാലയം തീരുമാനിച്ചതായി പ്രാദേശികമാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
ഒരു അക്കാദമിക് ഘട്ടത്തില്‍ നിന്ന് അടുത്ത ഘട്ടത്തിലേക്ക് പോകുമ്പോഴോ ഒരു സ്‌കൂളില്‍ നിന്ന് മറ്റൊന്നിലേക്ക് മാറുമ്പോഴോ വിദ്യാര്‍ത്ഥികളില്‍ നിന്ന് സിവില്‍ ഐഡി ആവശ്യപ്പെടേണ്ടതില്ലെന്ന് സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്.
എന്നാല്‍ ഐഡി പുതുക്കുന്നത് പ്രകാരം അതിന്റെ പകര്‍പ്പ് സമര്‍പ്പിക്കുമെന്ന് രക്ഷിതാക്കള്‍ സാക്ഷ്യപ്പെടുത്തണമെന്നും നിര്‍ദ്ദേശമുണ്ട്.