Advertisment

സുഭിക്ഷ കേരളം കരിമ്പ ഇക്കോ-ഷോപ്പ് ഞാറ്റുവേല ചന്തയുടെയും കർഷക സഭയുടെയും ഉൽഘാടനംകെ.വി.വിജയദാസ് എം.എൽ.എ. നിർവഹിച്ചു

New Update

പാലക്കാട്:കരിമ്പ ഗ്രാമ പഞ്ചായത്ത് കൃഷിഭവന്റെയും കരിമ്പ ഇക്കോഷോപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ ഒരാഴ്ച്ച നീണ്ടുനിൽക്കുന്ന സുഭിക്ഷ കേരളം _ഞാറ്റുവേല ചന്തയുടെയും കർഷക സഭയുടെയും ഉൽഘാടനം കല്ലടിക്കോട് കരിമ്പ ഇക്കോഷോപ്പ് അങ്കണത്തിൽ കെ.വി.വിജയദാസ്

എം.എൽ.എ. നിർവഹിച്ചു.

Advertisment

publive-image

കരിമ്പ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് സി.കെ. ജയശ്രീ അധ്യക്ഷയായി.കൊവിഡ് കാലത്ത് ഭക്ഷ്യ ആവശ്യം നിറവേറ്റാന്‍ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായുള്ള സുഭിക്ഷ കേരളം പദ്ധതി അനുസരിച്ച് ദീര്‍ഘ കാലത്തേക്കുള്ള ഭക്ഷ്യവസ്തുക്കളുടെ ഉത്പാദനവും സംഭരണവും വര്‍ധിപ്പിക്കുന്നതിന് സർക്കാർ വ്യക്തമായ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെന്ന് എംഎൽഎ വ്യക്തമാക്കി.

കർഷകർ സ്വന്തമായി വിളയിച്ച ഉൽപന്നങ്ങളുമായി കർഷകർ തന്നെ വിൽപനയ്ക്ക‌് ഒരുങ്ങിയിരിക്കുകയാണ് ഇക്കോഷോപ്പിലൂടെ. പൂർണമായും വിഷരഹിത പച്ചക്കറികളും ഭക്ഷ്യോത്പന്നവുമാണ് ഇവിടെ ലഭിയ്ക്കുന്നത്.വിളവെടുക്കുന്നവ അപ്പോൾ തന്നെ വിൽപനയ്ക്ക് എത്തിക്കാൻ കർഷകർക്ക്സാധിയ്ക്കും.

ജനപ്രതിനിധികൾ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, വിവിധ കർഷക സമിതികളുടെ ഭാരവാഹികൾ മുതലായവർ പങ്കെടുത്തു.

ഒരു കോടി ഫലവൃക്ഷ തൈ വിതരണ പദ്ധതി, കുരുമുളക് കൃഷി വ്യാപന പദ്ധതി എന്നിവയുടെ ഭാഗമായുള്ള നടീൽ വസ്തുക്കളുടെ വിതരണം,സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതിയിൽ കർഷകരെ ചേർക്കൽ, എഫ് ഐ ബി പ്രസിദ്ധീകരണമായ കേരള കർഷകൻ മാസിക വരിചേർക്കൽ എന്നിവയും പരിപാടിയുടെ ഭാഗമായി നടന്നു. ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ സുരേഷ്ബാബു കരിമ്പ കൃഷി ഓഫീസർ പി.സാജിദലി തുടങ്ങിയവർ പ്രസംഗിച്ചു.

subhikshakeralam
Advertisment