ഈ താരങ്ങൾക്കിതെന്തുപറ്റി ?

പ്രകാശ് നായര്‍ മേലില
Friday, June 26, 2020

പ്രസിദ്ധ ടിക്ക് ടോക്ക് താരം സിയാ കക്കർ (16 ) ആത്മഹത്യചെയ്തു.സുശാന്ത് സിംഗ് രാജ് പുതിന്റെ ആത്മഹത്യ ബോളിവുഡിൽ ഉയർത്തിവിട്ട കൊടുങ്കാറ്റ് ഇനിയും കെട്ടടങ്ങും മുമ്പേ പ്രശസ്തിയുടെ പടവുകൾ ഒന്നൊന്നായി അതിവേഗം കടന്നുവന്ന മറ്റൊരു താരം കൂടി അതേ രീതിയിൽ ആത്മഹത്യ ചെയ്തിരിക്കുന്നു ,അതും കേവലം പതിനാറാം വയസ്സിൽ.

സിയാ കക്കറിന് ( Siya Kakkar) ടിക്ക് ടോക്കിൽ ഒരു മില്യണിലധികം ഫോളോവേഴ്‌സുണ്ട് . ഇൻസ്റ്റഗ്രാമിൽ അവരെ ഒരു ലക്ഷത്തിലധികം പേർ ഫോളോ ചെയ്യുന്നുമുണ്ട്.

ബുധനാഴ്ച വൈകിട്ട് 5 മണിക്ക് സിയ തൻ്റെ ഒരു വീഡിയോ ഇൻസ്റ്റഗ്രാം സ്റ്റോറിൽ ഷെയർ ചെയ്തിരുന്നു. ‘ഷറാബി തേരി ഓർ’ എന്ന പാട്ടിനൊപ്പമാണ് അവരതിൽ ഡാൻസ് ചെയ്തിരിക്കുന്നത്. അതിനുശേഷം രാത്രിയിലാണ് അവർ മുറിയിൽ ആത്മഹത്യ ചെയ്തത്. കാരണം ഇപ്പോഴും അജ്ഞാതമാണ്.

×