പതിനഞ്ചാം വയസുമുതൽ സ്വപ്ന പോയ വഴികൾ ഇങ്ങനെ ? സ്വപ്നയേപ്പോലെ ഭരണക്കാരെ വീഴ്ത്തിയ സുന്ദരികൾ ഇവരൊക്കെ !

ദാസനും വിജയനും
Monday, July 27, 2020

മോണിക്ക ലെവിൻസ്കി ബിൽ ക്ലിന്റന്റെ ജീവിതം തകർത്തു . ട്രമ്പിനും ചില പെണ്ണുങ്ങൾ ഭീഷണിയാണ് .

ബെഞ്ചമിൻ നെതന്യാഹു ഒരു പെണ്ണുകാരണം ചരിത്രത്തിലെ ഏറ്റവും വലിയ പ്രക്ഷോഭങ്ങൾക്ക് ടെൽ അവീവിൽ സാക്ഷ്യം വഹിക്കുന്നു . ലോകത്തെ ഒട്ടനവധി രാഷ്ട്ര തലവന്മാരുടെ ജീവിതം പെണ്ണിനാൽ ഹോമിക്കപ്പെട്ടിരുന്നു . ഹണി ട്രാപ്പായും അല്ലാതെയും .

കേരളത്തിൽ ചികഞ്ഞുനോക്കിയാൽ 1964 – ൽ പിടി – പീച്ചി – പെണ്ണ് എന്ന മഹാസംഭവമായിരുന്നു .

അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന പിടി ചാക്കോ പീച്ചി ഗസ്റ്റ് ഹൗസിലേക്ക് സ്റ്റേറ്റ് കാറിൽ പോകുന്നവഴിക്ക് ഒരു കൂട്ടം ആളുകൾ കാറ് തടഞ്ഞു നിർത്തിയപ്പോൾ നെറ്റിയിൽ വലിയ പൊട്ടും ഇരുണ്ട കൂളിംഗ് ഗ്ലാസും ധരിച്ച ഒരു പെണ്ണ് കാറിന്റെയുള്ളിൽ കണ്ട  സംഭവം കേരളത്തിന്റെ ഭരണത്തെ പിടിച്ചുകുലുക്കി .

ഇടുക്കിയിലെ തങ്കമണിയിൽ പോലീസ് അതിക്രമം കാണിച്ചുവെന്നും അവിടത്തെ വീടുകളിൽ കയറി ബലാൽസംഗം ചെയ്തുവെന്ന ഒരൊറ്റ വാർത്തയിൽ 1987ലെ തിരഞ്ഞെടുപ്പിൽ കരുണാകരന് അടിപതറി .

സൂര്യനെല്ലിയിലെ ഒരു പെൺകുട്ടിയുടെ പേരിൽ 1996 ൽ എകെ ആന്റണിയും വീണു . നാദാപുരത്തെ ഒരു വീട്ടമ്മയാൽ 2001 ൽ  നായനാർ മന്ത്രിസഭയും മൂക്കുകുത്തി . ഐസ്‌ക്രീമിൽ റജീനയാൽ 2006 ൽ ഉമ്മൻചാണ്ടിയും വീണു . കിളിരൂരിലെയും കവിയൂരിലെയും വിഐപികളിൽ തട്ടി 2011 ൽ അച്ചുമ്മാനും മുട്ടുമടക്കേണ്ടിവന്നു .

സരിതയുടെ സോളാറിൽ തട്ടി ഉമ്മൻചാണ്ടിയും 2016 ൽ തലകുനിക്കേണ്ടിവന്നു . ഇപ്പോഴിതാ പിണറായിയുടെ തുടർഭരണത്തിന്റെ വേരറുത്തുകൊണ്ട് സ്വപ്നയുടെ സ്വർണ്ണത്തിളക്കം .

സ്വപ്ന സുരേഷ് . 15 -ാം വയസ്സിൽ അച്ഛന്റെ കൂട്ടുകാരനായ പള്ളീലെ അച്ചന്‍റെകൂടെ അബുദാബിയിൽ നിന്നും ഒളിച്ചോട്ടം . പിന്നീട് അച്ഛന്റെ മറ്റൊരു കൂട്ടുകാരനുമായി വിവാഹം .

പിന്നീട് കെട്ടിയോന്റെ കൂട്ടുകാരനുമായി ഒളിച്ചോട്ട വിവാഹം . പിന്നീട് ആ കെട്ടിയോന്റെ കൂട്ടുകാരനുമായി ഒളിച്ചോട്ട വിവാഹം. പിന്നീട് കെട്ടിയോന്‍റെ കൂട്ടുകാരനുമായി ഒളിച്ചോട്ടം മതം മാറ്റം കല്യാണം .

ഇപ്പോൾ സ്വർണ്ണക്കടത്തിലെ ഒന്നാംപ്രതിയായ സരിത്തുമായി അനൗദ്യോഗിക താലികെട്ടൽ . അതും ഒരു പ്രിൻസിപ്പൽ സെക്രട്ടറിയുടെ കാർമ്മികത്വത്തിൽ .

എല്ലാം ഒരു കൂട്ടുകച്ചവടമായി മാറിയപ്പോൾ എല്ലാറ്റിന്റെയും ചുക്കാൻ പിടിച്ചിരുന്നത് ഒരു പത്താം ക്‌ളാസ്സുകാരി പെൺകുട്ടി . ഇന്നിപ്പോൾ കേരളം വാഴ്ത്തിപ്പാടിയ ഒരു ഇരട്ട ചങ്കന്റെ നട്ടെല്ലൊടിച്ച ഈ ‘ധീര വനിത’ കയ്യിലെടുത്തത് മുഖ്യമന്ത്രിയുടെ സർവ്വസന്നാഹങ്ങളെയും സകലമാന ഓഫീസർമാരെയും കണക്കപ്പിള്ളമാരെയും സിനിമക്കാരെയും പോലീസുകാരെയും ഒക്കെയാണ് . ഇതൊന്നും അറിയുവാനുള്ള ജാഗ്രത മുഖ്യമന്ത്രിക്ക് ഇല്ലാതെപോയി .

ഈ സ്വർണ്ണക്കടത്തിൽ ഒട്ടെറെ പെൺകുട്ടികൾ പങ്കാളികൾ ആയിട്ടുണ്ട് . പാലേരി മാണിക്യമായ ആ പെൺകുട്ടി ആർഭാട ജീവിതത്തിലും മയക്കുമരുന്നിലും ആകൃഷ്ടയായി പെട്ടുപോയതാണ് . ഒട്ടേറെ തവണ ഈ പെൺകുട്ടി , ഈ സ്വര്ണക്കടത്തുമായി സഹകരിച്ചിട്ടുണ്ട് .

ഇവന്റുകളുടെ പേരിലും അല്ലാതെയും നിരവധിയനവധി തവണയാണ് ഗ്രീൻ ചാനൽ ഇളവുകളിലൂടെ സ്വർണ്ണം കടത്തിയിരുന്നത് . ഒരു മിസ് കേരളയും ഈ ഗ്രീൻ ചാനൽ ഇളവുകൾ പരമാവധി പ്രയോജനപ്പെടുത്തിയിട്ടുണ്ട്.

കേരളത്തിലെ ഒരു പ്രശസ്ത ഗായിക ഒരു വർഷം അമ്പതിലേറെ തവണ ഗൾഫ് യാത്രകൾ നടത്തി സ്വർണ്ണക്കടത്തുകാരെ സഹായിച്ചിട്ടുണ്ട് എന്ന് അക്കാലഘട്ടങ്ങളിൽ  പരസ്യമായിരുന്നു.

ലോക കേരള സഭ എന്താണ് ? അതാരാണ് തുടങ്ങിവെച്ചത് ? അതിലെ ഡയറക്ടർമാരുടെ യോഗ്യതകൾ എന്താണ്? എന്തുകൊണ്ട് അതേക്കുറിച്ച് ഇപ്പോൾ ആരും മിണ്ടുന്നില്ല ?

കേരളത്തിലെ ഒരു പാർട്ടിയുടെ തലതൊട്ടപ്പന്റെ   ഭാര്യ , ദുബായിൽ വിസയും ബാങ്ക് അക്കൗണ്ടുകളും ഉള്ള ആ സ്ത്രീ ഇക്കഴിഞ്ഞ അഞ്ച് വര്ഷത്തിനുളിൽ മുപ്പതോളം തവണ ദുബായിൽനിന്നും തിരുവനന്തപുരത്തേക്കും തിരിച്ചു ഡിപ്ലമാറ്റിക്ക് വഴിയിലൂടെ ഭംഗിയായി ഇറങ്ങി പോയിട്ടുണ്ട് . അവരും നയതന്ത്രക്കടത്തിൽ എൻഐഎ സംശയിക്കുന്ന സിഎ കാരനും ഒക്കെ എപ്പോഴും കണ്ടുമുട്ടാറുമുണ്ട് .

അതുപോലെ ബ്യുട്ടി പാർലർ നടത്തുന്ന ഒരു സിനിമാനടി , ലീന മരിയ പോളിന്റെ ദുബായ് ബന്ധങ്ങളും ഫൈസൽ ഫരീദുമായുള്ള കച്ചവടങ്ങളും ഒക്കെ ഒട്ടെറെ നിഗൂഢതകൾ ജനിപ്പിക്കുന്നു.

ഒപ്പം തന്നെ പത്തനംതിട്ടക്കാരിയായ ഒരു സൊസൈറ്റി ലേഡിയാണ് സ്വപ്നസുരേഷിനിട്ട് ഈ പണി കൊടുത്തതെന്നും ലുങ്കി വാർത്തകളിൽ കാണുന്നു. ഈ പത്തനംതിട്ടക്കാരി ഭരിച്ചിരുന്ന മേഖലകളിൽ അവരെക്കാൾ ഉന്നതങ്ങളിലെ ബന്ധങ്ങളുമായി സ്വപ്നസുരേഷ് നയതന്ത്ര കളികൾ കളിച്ചപ്പോൾഈ പത്തനംതിട്ടക്കാരിയാണ് ഗൺമാനിൽ നിന്നും രഹസ്യങ്ങൾ ചോർത്തി ദുബായ്‌വഴി കസ്റ്റംസിനെ അറിയിച്ചതെന്നും പറയപ്പെടുന്നു . സംവിധായകന്റെ ഭാര്യക്ക് തരക്കേടില്ലാത്ത പങ്ക് ഈ സ്വർണ്ണക്കടത്തിൽ ഉണ്ടെന്നിരിക്കെ അവരുടെ കൂട്ടുകാരികളെയും ചോദ്യം ചെയ്തേ പറ്റൂവെന്നും ചിലർ പറയുന്നു.

ബാലഭാസ്കറിന്റെ സുഹൃത്തുക്കൾ അദ്ദേഹത്തെ സ്വര്ണക്കടത്തിനായി ഉപയോഗിച്ചു എന്നൊക്കെ കുറെ ആളുകൾ സംശയിക്കുമ്പോഴും അതൊന്നും ഇപ്പോൾ തള്ളിക്കളയുവാനാകില്ല . ബാലഭാസ്കറിന്റെ വിവാഹം പ്രണയത്തിലൂടെ ആയിരുന്നു.

വിവാഹശേഷം ബാലഭാസ്കർ കടുത്ത മാനസിക സമ്മർദ്ദങ്ങളിൽ ആയിരുന്നു . അതറിയാവുന്നത് ബാലയുടെ അച്ഛനും അമ്മയ്ക്കും മാത്രമായിരുന്നു . ഇടക്ക് വെച്ച് ബാലഭാസ്കർ വയലിൻ കച്ചേരികൾക്ക് പോകാതെ എല്ലാം നിർത്തിവെച്ചിരുന്നു .

പിന്നീടാണ് വീണ്ടും വയലിൻ കയ്യിലെടുത്തത് . അന്നദ്ദേഹം ഇക്കാര്യങ്ങൾ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത് ഓർക്കുന്നു . സ്നേഹിതന്മാരും ഫാൻസുമൊക്കെ നിരന്തരം ആവശ്യപ്പെട്ടതനുസരിച്ച് തീരുമാനം മാറ്റുകയായിരുന്നു .

രണ്ടാംവരവിന്‌ ശേഷമാണ് ബാലയുടെ സെക്രട്ടറിയുടെ കൂട്ടുകാർ എന്ന പേരിൽ കുറേയാളുകൾ വഴിതെറ്റിക്കുവാൻ ആരംഭിച്ചത് .

കേരളത്തിലെ എയർപോർട്ടുകളിൽ വന്നിറങ്ങുന്ന വിഐപികളെയും , സിനിമക്കാരെയും , സംഗീതജ്ഞരെയും , മറ്റുള്ള സെലിബ്രിറ്റികളെയും, ആത്മീയത വിൽക്കുന്നവരെയും , മാജിക്കുകാരെയും, നർത്തകിമാരെയും  കസ്റ്റംസുകാർ സാധാരണയായി ചെക്കിങ് ചെയ്യാറില്ല .

അങ്ങനെയുള്ളവരെ കണ്ടെത്തി പണവും കള്ളും പെണ്ണും മയക്കുമരുന്നും വിദേശയാത്രകളും ഓഫറുകൾ ചെയ്തുകൊണ്ട് സ്വർണ്ണക്കടത്തുകാർ കച്ചവടം ആരംഭിക്കുന്നു . വയലിൻ ബാഗിനുള്ളിൽ ചിലപ്പോൾ സ്വർണ്ണക്കട്ടി ആയിരുന്നിരിക്കാം .

ചിലങ്കകൾ മുഴുവൻ സ്വർണ്ണം ആയിരിക്കാം , മാജിക്കിന്റെ ബോക്സുകളിൽ സ്വർണ്ണം നിറയ്ക്കാം . കസ്റ്റംസുകാരുടെ കണ്ണുകൾ കെട്ടാം . അതിനായി ഒരു പോലീസ് ഉദ്യോഗസ്ഥനെ എട്ടു വർഷങ്ങളായി തിരുവനന്തപുരം എയർപോർട്ടിൽ തന്നെ തീറ്റിപ്പോറ്റുന്നതിൽ ദുരൂഹതകൾ ഏറെയുണ്ട് .

താമസിക്കുവാൻ വീടുവരെ സൗജന്യമായി നൽകിയിരിക്കുന്ന കണക്കപ്പിള്ളമാർ ഇന്നിപ്പോൾ കയറിചെല്ലാത്ത അടുക്കളകൾ ഇല്ലാതായിരിക്കുന്നു .

അതുപോലെ കേരളത്തിൽ ഭരണകൂത്തിനനുകൂലമായി കുറെ സ്ത്രീ വിമോചകർ ഇറങ്ങിപ്പുറപ്പെട്ടിട്ടുണ്ട് , അതിൽ സിനിമയിൽ ശബ്ദം കൊടുക്കുന്നവരുണ്ട് , രാത്രി പെണ്ണുങ്ങൾക്ക് ഫോൺ ചെയ്തു അശ്ലീലം കാണിക്കുന്നവന്മാരുടെ അമ്മമാരുണ്ട് . അവരെയും എൻഐഎ വിളിച്ചു ഒന്ന് കുടഞ്ഞാൽ പലതും വെളിയിൽ വരും .

ഇനിയാണ് അന്വേഷണം ആ ‘ധീര വനിത’ യിലേക്ക് എത്തുവാനുള്ളത് . കള്ളക്കടത്തുകാരുടെ ഇഷ്ടക്കാരി . സാധാരണയായി കള്ളക്കടത്തുകാരുടെ ഒപ്പം നടക്കുന്നവർ രാത്രികാല പാർട്ടികളിൽ ഡാൻസ് ചെയ്യുവാനും ഓസിക്ക് കള്ളടിക്കുവാനും വലിയ കാറുകളിൽ നഗരം ചുറ്റുവാനും ഒക്കെ ആയിരിക്കാം .

ഇതൊന്നുമല്ലാതെ ഒരു സ്ത്രീ , ഉന്നത കുലജാത , കേരളത്തിലെ ഒരു ഉന്നത കുലജാതന്റെ ബന്ധു, വിവാഹമോചനം നേടിയ , സുന്ദരി . ഇതുവരെ ആ സ്ത്രീയെക്കുറിച്ച് ആരും ഒന്നും മിണ്ടിയിട്ടില്ല . അവരിപ്പോൾ എവിടെയാണ് . ആ സ്ത്രീയാണോ ബുദ്ധികേന്ദ്രം . എല്ലാവരെയും കൂട്ടിയിണക്കിയത് അവരായിരുന്നോ ?

ഇന്നത്തെ ഹിന്ദി ഇംഗ്ലീഷ് തമിഴ് തെലുങ്ക് സിനിമകളിൽ ആച്ചാളി ഊച്ചാളി വില്ലന്മാരെ എല്ലാവരും കണ്ടുകഴിഞ്ഞു . ഈയിടെയായി കാലിന്റെ മുട്ടുവരെ ഷൂ ഇട്ടിട്ടുള്ള ആറടിപൊക്കമുള്ള അതീവ സുന്ദരികളായ പെണ്ണുങ്ങൾ വില്ലത്തികളായി വരുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട് .

അവരുടെ ശബ്ദം ആണിന്റേതിന് സമാനമായിരിക്കും . അതുപോലെ വല്ലവരുമാണോ ഈ കള്ളക്കടത്തുകൾക്ക് പിന്നിൽ എന്ന് തോന്നിപ്പോകുന്നു .

എല്ലാം അന്വേഷിക്കണം , സകലമാന പകൽ മാന്യന്മാരെയും പകൽ മാന്യകളെയും പൂട്ടിക്കെട്ടണം !!! അത് നർത്തകിയായാലും , നടിയായാലും , മാജിക്കുകാരനായാലും , മന്ത്രി പുത്രിയായാലും , ഉന്നത സഹധർമ്മിണി ആയാലും , സിഎ കാരി ആയാലും !!!

കനകം മൂലം കാമിനി മൂലം കേരളത്തിന്റെ ഒരു മുഖ്യമന്ത്രിക്ക് പടിയിറങ്ങേണ്ടി വന്നതിൽ ഖേദവുമായി സഖാവ് ദാസനും
ദൈവത്തിന് ഒരിക്കൽ കൂടി നന്ദി പറഞ്ഞുകൊണ്ട് ഗൺമാൻ വിജയനും

×