രുചിയേറും മധുരപച്ചടി തയ്യാറാക്കാം

സത്യം ഡെസ്ക്
Saturday, September 5, 2020

രുചിയേറും മധുരപച്ചടി തയ്യാറാക്കാം

ചേരുവകള്‍

പൈനാപ്പിള്‍ അരിഞ്ഞത് – ¼ കപ്പ്
ആപ്പിള്‍ അരിഞ്ഞത് – ¼ കപ്പ്
ഈന്തപ്പഴം അരിഞ്ഞത് – ¼ കപ്പ്
മുന്തിരിങ്ങ – ¼ കപ്പ്
ഏത്തപ്പഴം അരിഞ്ഞത് – ¼ കപ്പ്
മുളക് പൊടി – ½ ടീ സ്പൂണ്‍
മഞ്ഞള്‍ പൊടി – ½ ടീ സ്പൂണ്‍
പഞ്ചസാര – 1 ടീസ്പൂണ്‍
കടുക് – 1 ടീ സ്പൂണ്‍
വറ്റല്‍ മുളക് – 4 എണ്ണം
നെയ്യ് – 2 ടീ സ്പൂണ്‍
കറിവേപ്പില, ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
അരിഞ്ഞ പഴങ്ങളെല്ലാം കുറച്ച് വെള്ളം ചേര്‍ത്ത് വേവിയ്ക്കുക. നല്ലതുപോലെ വെന്തശേഷം മുളക് പൊടി, മഞ്ഞള്‍ പൊടി, പഞ്ചസാര ഇവ ചേര്‍ത്ത് നല്ലതുപോലെ ഉടയ്ക്കുക. ചീനിച്ചട്ടയില്‍ നെയ്യൊഴിച്ച് വറ്റല്‍ മുളക്, കടുക്, കറിവേപ്പില ഇട്ട് ഇളക്കി യോജിപ്പിക്കുക. ഉപ്പ് വളരെ കുറച്ച് ചേര്‍ത്താല്‍ മതിയാകും.

×