New Update
Advertisment
മുംബൈ: പ്രശസ്ത ടെലിവിഷൻ നടി ലീന ആചാര്യ അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ഒരു വർഷമായി ചികിത്സയിലായിരുന്നു. ദില്ലിയിൽ വച്ചായിരുന്നു അന്ത്യം.
'ക്ലാസ് ഓഫ് 2020' എന്ന വെബ് സീരീസിലും ടെലിവിഷൻ ഷോകളായ 'സേത്ത് ജി', 'ആപ് കെ ആനാ സെ', 'മൈ ഡാമൻ വൈഫ്' എന്നി പരിപാടികളാണ് ടെലിവിഷൻ പ്രേക്ഷകരുടെ ഇടയിൽ ലീനയെ പ്രശസ്തയാക്കിയത്. ചികിത്സയുടെ ഒരു ഘട്ടത്തില്‍ ലീന ആചാര്യക്ക് അമ്മ വൃക്ക ദാനം നടത്തിയിരുന്നു. നിരവധി പേരാണ് നടിയുടെ മരണത്തിൽ അനുശോചനം അറിയിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.
'എന്റെ നല്ല സുഹൃത്തും ഒരു മികച്ച കലാകാരിയുമായ ലീന ആചാര്യ എല്ലാവരുടെയും മനസിൽ എപ്പോഴും നിലകൊള്ളും, ലീന ഈ ലോകത്തോട് വിടപറയുമ്പോൾ എനിക്ക് ഒരു നല്ല സുഹൃത്തിനെ നഷ്ടപ്പെട്ടു',തിരക്കഥാകൃത്തും നടനുമായ അഭിഷേക് ഗൗതം കുറിച്ചു.