Advertisment

വികസനം തകര്‍ത്ത സര്‍ക്കാര്‍ അഴിമതിയുടെ ആറാട്ടു നടത്തുന്നു: തമ്പാനൂര്‍ രവി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം തകര്‍ത്ത് നാടിന്റെ വികസനം മരവിപ്പിച്ച സര്‍ക്കാര്‍ അഴിമതിയുടെ അറാട്ട് നടത്തുകയാണെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഓഫീസിനെ ചുറ്റിപ്പറ്റിയാണ് എല്ലാ ക്രമക്കേടും നടക്കുന്നത്. മയക്കുമരുന്നു ലോബിയുടെ വേരുകള്‍ ഏകെജി സെന്റര്‍വരെയെത്തി. രാജീവ് ഗാന്ധി അധികാര വികേന്ദ്രീകരണം നടപ്പിലാക്കിയതു ഭാരതത്തിലെ അടിസ്ഥാന വര്‍ഗത്തിന്റെ പുരോഗതിയും വികസനവും ലക്ഷ്യമാക്കിയായിരുന്നു.

ഇടതുഭരണം പ്ലാന്‍ ഫണ്ട് വെട്ടിക്കുറച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ശ്വാസം മുട്ടിക്കുകയാണെന്നും തമ്പാനൂര്‍ രവി പറഞ്ഞു. നെയ്യാറ്റിന്‍കര നഗരസഭാ പരിധിയിലെ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ നഗരസഭയുടെ മുന്നില്‍ നടത്തിയ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആറാലും മൂട് മണ്ഡലം പ്രസിഡന്റ് ആര്‍.പത്മകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ സോളമന്‍ അലക്‌സ് മുഖ്യ പ്രഭാഷണം നടത്തി. കെ.പി.സി.സി സെക്രട്ടറി അഡ്വ: എസ്.കെ. അശോക് കുമാര്‍, ഡി.സി.സി. ഭാരവാഹികളായ അഡ്വ: എം.മുഹിനുദീന്‍, ജോസ് ഫ്രാങ്ക്‌ലിന്‍, വിനോദ്‌സെന്‍, സുമകുമാരി, ബ്ലോക്ക് പ്രസിഡന്റ് വെണ്‍പകല്‍ അവനീന്ദ്രകുമാര്‍, മണ്ഡലം പ്രസിഡന്റുമാരായ അഡ്വ: പി.സി. പ്രതാപന്‍, അമരവിള മാധവന്‍കുട്ടി, രാജശേഖരന്‍ നായര്‍, എ. ലളിത ടീച്ചര്‍, ഗ്രാമം പ്രവീണ്‍, പുന്നയ്ക്കാട് സജു തുടങ്ങിയ നഗരസഭ അംഗങ്ങള്‍ പങ്കെടുത്തു.

thampanoor ravi
Advertisment