തനിമ റിയാദ് : ഈദ് മെഹ്ഫിലും മാസ്ക് ഡേയ്സ് ഫലപ്രഖ്യാപനവും

author-image
admin
New Update

റിയാദ്: തനിമ സാംസ്കാരിക വേദി റിയാദ് ഈദ് മെഹ്ഫിൽ സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 3 തിങ്കളാഴ്ച രാത്രി 8:45 നു ഓൺലൈൻ ആയിട്ടായിരിക്കും പരിപാടി നടക്കുക. കോവിഡ് കാല അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ' മാസ്ക് ഡേയ്‌സ് - പ്രവാസം മഹാമാരിയെ അടയാളപ്പെടുത്തുന്നു ' എന്ന പ്രമേയവുമായി തനിമ നടത്തി വന്നിരുന്ന ഓൺലൈൻ സർഗ്ഗ കലാ മത്സരങ്ങളുടെ സമാപനത്തോടനുബന്ധിച്ചാണ് ഈദ് മെഹ്ഫിൽ സംഘടിപ്പിച്ചിട്ടുള്ളത്.

Advertisment

publive-image

പ്രമുഖ വീഡിയോ ആർട്ടിസ്റ്റ് കുഞ്ഞി മൂസ ഉത്‌ഘാടനം ചെയ്യുന്ന പരിപാടിയിൽ വിവിധ കലാകാരന്മാർ അവതരിപ്പിക്കുന്ന കലാ വിരുന്നും സാംസ്കാരിക സമ്മേളനവും ഉണ്ടായിരിക്കും. സൂം വഴി നടക്കുന്ന സംഗമത്തിൽ മാസ്‌ക് ഡേയ്‌സ് മത്സര വിജയികളുടെ പ്രഖ്യാപനവും സമ്മാന ദാനവും ഓൺലൈനിൽ നടക്കും. ഈദ് മെഹ്ഫിൽ സംഗത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി മെഹ്ഫിൽ പ്രോഗ്രാം കൺവീനർ ജമീൽ മുസ്തഫ അറിയിച്ചു.

Advertisment