Advertisment

എക്യൂമെനിക്കല്‍ കത്തോലിക്ക ചര്‍ച്ച് ഓഫ് ക്രൈസ്റ്റ് ഇന്‍ ഇന്ത്യ ശ്രദ്ധയാകര്‍ഷിക്കുന്നു

author-image
admin
Updated On
New Update

യേശുക്രിസ്തുവിന്റെ തിരുശരീരമായ ഒരൊറ്റ വിശുദ്ധ കത്തോലിക്കാ അപ്പോസ്തല സഭയുടെ അംഗമായ എക്യൂമെനിക്കല്‍ കത്തോലിക്ക ചര്‍ച്ച് ഓഫ് ക്രൈസ്റ്റ് ഇന്‍ ഇന്ത്യ ശ്രദ്ധയാകര്‍ഷിക്കുന്നു.

Advertisment

പ്രാര്‍ത്ഥനയിലൂടെയും ഭാഷണത്തിലൂടെയും എല്ലാ കത്തോലിക് ക്രിസ്ത്യന്‍ സഭകളുമായും ഐക്യപ്പെടാന്‍ ശ്രമിക്കുകയും റോമന്‍ കത്തോലിക്കാ ആരാധനാക്രമത്തിനുള്ളിലും മറ്റ് ആരാധനാക്രമങ്ങളിലും പരിഷ്‌കാരം കൊണ്ടുവരാനും ശ്രമിക്കുന്ന ലക്ഷകണക്കിന് റോമന്‍ കത്തോലിക്കരുടെ ലോകമൊട്ടാകെയുള്ള ഒരു പ്രസ്ഥാനത്തിന്റെ ഭാഗമാണ് എക്യൂമെനിക്കല്‍ കത്തോലിക്ക ചര്‍ച്ച് ഓഫ് ക്രൈസ്റ്റ് ഇന്‍ ഇന്ത്യ.

2016 ജൂണില്‍ എക്യൂമെനിക്കല്‍ കത്തോലിക്ക ചര്‍ച്ച് ഓഫ് ക്രൈസ്റ്റിന്റെ ബിഷപ്പ് ആയും പിന്നീട് 2018 ജൂണില്‍ എക്യൂമെനിക്കല്‍ കത്തോലിക്ക ചര്‍ച്ച് ഓഫ് ക്രൈസ്റ്റിന്റെ ആര്‍ച്ച് ബിഷപ്പ് ഇന്‍ ഇന്ത്യ & അപ്പോസ്‌തോലിക് നുന്‍സിയോ ഓഫ് ഏഷ്യ ആയും മോസ്റ്റ്. റെവ. ഡോ. സണ്ണി ആലപ്പാട്ട് നിയമിതനായി.

publive-image

ആത്മീയ നവോത്ഥാനത്തിലൂടെ ജീവിതങ്ങള്‍ പുനക്രമീകരിക്കുന്ന കത്തോലിക്കരും മറ്റു കത്തോലിക്ക വിഭാഗങ്ങളുമായി ഐക്യത്തില്‍ പുലരാന്‍ ആഗ്രഹിക്കുന്ന വിശ്വാസികളും ലോകമൊട്ടാകെ മാറ്റങ്ങള്‍ക്ക് ആഹ്വാനം ചെയ്യുന്നതായി സണ്ണി ആലപ്പാട്ട് പറഞ്ഞു.

കാനന്‍ നിയമങ്ങള്‍ ഇല്ലായ്മ ചെയ്യുകയും കൂടുതല്‍ മതേതരമായിക്കൊണ്ടിരിക്കുന്ന ഈ ലോകത്ത് ക്രൈസ്തവരുടെ ദൈനംദിന വിശ്വാസ ജീവിതം കൂടുതല്‍ മെച്ചപ്പെടുത്തുന്ന തരത്തില്‍ നിയമത്തിലെ ചില വ്യവസ്ഥകള്‍ പരിഷ്‌കരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Advertisment