കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ നിന്ന് പൊലീസിനെ ആക്രമിച്ച്‌ രക്ഷപ്പെട്ട കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ

ന്യൂസ് ബ്യൂറോ, കൊച്ചി
Thursday, September 24, 2020

കൊച്ചി: കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ നിന്ന് പൊലീസിനെ ആക്രമിച്ച്‌ രക്ഷപ്പെട്ട കുപ്രസിദ്ധ മോഷ്ടാവ് വടയമ്ബാടി ചെമ്മല കോളനിയില്‍ സുരേഷ് (30) നെ പിടികൂടി. അങ്കമാലി കറുകുറ്റിയിലെ നിരീക്ഷണ കേന്ദ്രത്തില്‍ നിന്നാണ് ഇയാള്‍ രക്ഷപ്പെട്ടത്.

നിരവധി മോഷണ കേസില്‍ പ്രതിയായ ഇയാളെ ബുധനാഴ്ചയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് രാത്രി കോവിഡ് നിരീക്ഷണത്തിനായി കറുകുറ്റി കോവിഡ് കെയര്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ഇയാള്‍ ഇവിടെ നിന്ന് പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച്‌ രക്ഷപ്പെടുകയായിരുന്നു.

സുരേഷിനെ പിടികൂടുന്നതിന് ജില്ലാ പൊലീസ് മേധാവി കെ കാര്‍ത്തിക് ഐപിഎസിന്റെ നിര്‍ദ്ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ മേപ്രത്ത് പടിയിലുള്ള ഒരു വീട്ടില്‍ നിന്ന് വ്യാഴാഴ്ച പുലര്‍ച്ചെ പിടികൂടുകയായിരുന്നു. ഇരുപതോളം കേസുകളില്‍ പ്രതിയായ ഇയാളെ പെരുമ്ബാവൂരിലെ ഒരു കടയില്‍ നിന്ന് പണം മോഷ്ടിച്ച കേസിലാണ് കഴിഞ്ഞ ദിവസം പിടികൂടിയത്.

×