തെലങ്കാനയിൽ വീണ്ടും കനത്ത മഴ: റോഡുകളിൽ വെള്ളം കയറി

author-image
admin
New Update

 

Advertisment

ഹൈദരാബാദ്: തെലങ്കാനയിൽ വീണ്ടും കനത്ത മഴ. റോഡുകളിൽ വെള്ളം കയറി. ഹൈദരാബാദ് വിമാനത്താവളത്തിലേക്കുള്ള വാഹനങ്ങൾ വഴി തിരിച്ചു വിട്ടു. വരുന്ന മൂന്നു മണിക്കൂറുകളിൽ കനത്ത മഴയ്ക്ക് സാധ്യതയെന്നു മുന്നറിയിപ്പ്.

തിങ്കളാഴച്ചയോടെ ബംഗാൾ ഉൾക്കടലിൽ ന്യുനമര്‍ദ്ദം രൂപപ്പെട്ടേക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ അറിയിപ്പ്. ഒഡീഷ, തെലങ്കാന , ആന്ധ്രാപ്രദേശത്തിന്‍റെ തീരപ്രദേശങ്ങൾ , തമിഴ്നാട് എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അടുത്തയാഴ്ച കനത്ത മഴയ്ക്ക് സാധ്യതയെന്നും മുന്നറിയിപ്പ്.

Advertisment