Advertisment

സേവാഭാരതിയുടെ നേതൃത്വത്തില്‍ പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രത്തില്‍ പ്രവര്‍ത്തിക്കുന്ന അന്നദാന മണ്ഡപമാണ് സന്ദര്‍ശിച്ചത്; ആര്‍എസ്എസ് കാര്യാലയം സന്ദര്‍ശിച്ചെന്ന സിപിഐഎം നേതാക്കളുടെ ആരോപണത്തില്‍ വിശദീകരണവുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

New Update

publive-image

Advertisment

കോട്ടയം: ആര്‍എസ്എസ് കാര്യാലയം സന്ദര്‍ശിച്ചെന്ന സിപിഐഎം നേതാക്കളുടെ ആരോപണത്തില്‍ വിശദീകരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. സേവാഭാരതിയുടെ നേതൃത്വത്തില്‍ പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രത്തില്‍ പ്രവര്‍ത്തിക്കുന്ന അന്നദാന മണ്ഡപമാണ് സന്ദര്‍ശിച്ചതെന്ന് കോണ്‍ഗ്രസ് എംഎല്‍എ ഫേസ്ബുക്കില്‍ കുറിച്ചു. പനച്ചിക്കാട് ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്നതിന്റെ ചിത്രം തിരുവഞ്ചൂര്‍ പങ്കുവെച്ചു.

തിരുവഞ്ചൂരിന്റെ വിശദീകരണം

“പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. തുടര്‍ന്ന് ക്ഷേത്രത്തില്‍ എത്തുന്ന ഭക്തജനങ്ങള്‍ക്ക് ഭക്ഷണം നല്‍കുവാനായി സേവാഭാരതിയുടെ നേതൃത്വത്തില്‍ ക്ഷേത്രത്തില്‍ പ്രവര്‍ത്തിക്കുന്ന അന്നദാന മണ്ഡപം സന്ദര്‍ശിച്ചു. കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ഒരുക്കിയ സൗകര്യങ്ങള്‍ കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ശ്രീ.ബാബുകുട്ടി ഈപ്പന്‍, പനച്ചിക്കാട് പഞ്ചായത്ത് മെമ്പര്‍ ശ്രീ.എബിസണ്‍ കെ എബ്രഹാം, ക്ഷേത്ര ഭാരവാഹികള്‍ എന്നിവരോടൊപ്പം നേരിട്ട് കണ്ട് മനസിലാക്കി.”

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആര്‍എസ്എസ് നേതാക്കളുടെ ചിത്രമുള്ള ഓഫീസിലെത്തിയ ചിത്രങ്ങള്‍ സിപിഐഎം നേതാക്കള്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു. തിരുവഞ്ചൂര്‍ ആര്‍എസ്എസ് മുന്‍ മേധാവിമാരുടെ ഫോട്ടോകള്‍ക്ക് കീഴെ ഇരിക്കുന്ന ചിത്രങ്ങള്‍ സിപിഐഎം എംഎല്‍എ ആര്‍ രാജേഷും വി ശിവന്‍ കുട്ടിയും ഷെയര്‍ ചെയ്തു. തിരുവഞ്ചൂരും ഒപ്പമെത്തിയവരും കാവിക്കൊടികള്‍ മുന്നില്‍ വെച്ചിട്ടുള്ള ഒരു ഓഫീസിലേക്ക് പ്രവേശിക്കുന്നതും അകത്ത് കയറി ഇരിക്കുന്നതുമാണ് ചിത്രങ്ങളിലുണ്ടായിരുന്നത്.

Advertisment