ന്യൂജെന്‍ മയക്കുമരുന്നുമായി വിദ്യാര്‍ത്ഥിയടക്കം മൂന്നു യുവാക്കള്‍ പെരുമ്പാവൂരില്‍ പിടിയില്‍

New Update

publive-image

കൊച്ചി: പെരുമ്പാവൂരിൽ ന്യൂജെൻ മയക്കുമരുന്നുമായി വിദ്യാർത്ഥി അടക്കം 3 പേർ പിടിയിലായി. ന്യൂജെൻ മയക്കുമരുന്നായ നാൽപ്പത്തിയഞ്ച് എൽഎസ്ഡി സ്റ്റാമ്പുകളുമായാണ് യുവാക്കൾ പെരുമ്പാവൂരിൽ പിടിയിലായത്.

Advertisment

മലപ്പുറം കോട്ടക്കല്‍ കൂട്ടേരി വീട്ടില്‍ മുഹമ്മദ് ഫാരിസ് (21), മലപ്പുറം വഴിക്കടവ് താഴത്തേ വീട്ടില്‍ ജുനൈസ് (19), കോഴിക്കോട് വെള്ളിമാട് വളപ്പില്‍ അമല്‍ദേവ് (20) എന്നിവരാണ് അറസ്റ്റിലായത്. ഇതില്‍ അമല്‍ദേവ് വിദ്യാര്‍ത്ഥിയാണ്.

ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിലാണ് പ്രതികൾ വലയിലാകുന്നത്. വിൽപ്പനയ്ക്കായ് കൊണ്ടുവന്നതാണ് മയക്കുമരുന്ന് സ്റ്റാമ്പുകൾ.പൊതുമാർക്കറ്റിൽ ഒരു ലക്ഷത്തിലേറെ രൂപ വില വരും.

പോലിസിനെക്കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ സാഹസികമായി പിന്തുടർന്നാണ് പിടികൂടിയത്. എസ്പി കെ കാർത്തിക്കിന്‍റെ നേതൃത്വത്തിൽ നാർക്കോട്ടിക് സെൽ ഡിവൈഎസ്പി കെ മധു ബാബു, പെരുമ്പാവൂർ ഡിവൈഎസ്പി കെ ബിജുമോന്‍, എസ്എച്ച്ഒ സി ജയകുമാർ എന്നിവരടങ്ങുന്ന ടീമാണ് അന്വേഷണം നടത്തുന്നത്.

Advertisment