ടിക് ടോക്കിനെ വെല്ലാന്‍ യുട്യൂബിന്റെ പുതിയ പ്ലാന്‍ ഉടന്‍ വരുന്നു

New Update

ടിക് ടോക്കിനെ വെല്ലാന്‍ യുട്യൂബിന്റെ പുതിയ പ്ലാന്‍ ഉടന്‍ വരുന്നുവെന്ന് റിപ്പോര്‍ട്ട്. ടിക് ടോക്ക് പോലുള്ള ആപ്ലിക്കേഷന്‍ യുട്യൂബ് ആരംഭിക്കുന്നുവെന്നാണ് സൂചന. ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള യൂട്യൂബ് 15 സെക്കന്റ് ദൈർഘ്യം വരുന്ന വിഡിയോ നിർമിക്കാനുള്ള ഫീച്ചർ പരീക്ഷണത്തിനായി പുറത്തിറക്കി കഴിഞ്ഞു. ഏപ്രിലിൽ തന്നെ യൂട്യൂബ് ടിക് ടോക് പോലുള്ള ആപ്ലിക്കേഷന് വേണ്ടി ശ്രമിക്കുന്നുവെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

Advertisment

publive-image

വിഡിയോ നിർമിക്കുന്നവർക്കായി ഒരുക്കിയിരിക്കുന്ന ഫീച്ചറിൽ ഒന്നിലധികം വിഡിയോ ക്ലിപ്പുകൾ എടുത്ത് കൂട്ടിച്ചേർക്കാനുള്ള സംവിധാനമാണ് യൂട്യൂബ് ഒരുക്കുന്നത്. ‘ക്രിയേറ്റ് എ വിഡിയോ’ എന്ന ഓപ്ഷനാണ് കമ്പനി ഇതിനായി നൽകുന്നത്.

ടിക് ടോക് പോലെ തന്നെയാണ് ഇതിന്റെയും പ്രവർത്തന രീതിയെന്നാണ് വിവരം. കൂടാതെ ഫോണിന്റെ ഗാലറിയിൽ നിന്ന് വിഡിയോ ക്ലിപ്പുകൾ കൂട്ടിച്ചേർക്കാം. ആൻഡ്രോയിഡ്, ഐഒഎസ് എന്നീ രണ്ട് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുള്ള ഫോണുകളിലും ഈ ഫീച്ചർ യൂട്യൂബ് പരീക്ഷിക്കുന്നുണ്ട്.

all news tik tok youtube tik tok video
Advertisment