750-ല്‍ അധികം ജീവനക്കാര്‍ക്ക് കൊവിഡ് ബാധിച്ചു; പ്രധാന പൂജാരി മരിക്കുകയും ചെയ്തു; അപ്പോഴും ഭക്തരുടെ പ്രവാഹം അവസാനിച്ചില്ല; ഇപ്പോള്‍ ദിവസവും ദര്‍ശനത്തിനെത്തുന്നത് 15000-ത്തിലധികം ഭക്തര്‍; തിരുപ്പതിയില്‍ ഒരു ദിവസത്തെ വരുമാനം ഒരു കോടി കവിഞ്ഞു

പ്രകാശ് നായര്‍ മേലില
Friday, September 11, 2020

കോവിഡ് വ്യാപനം മൂലം ഇക്കൊല്ലം മാർച്ച് 20 ന് തിരുപ്പതി ബാലാജി ക്ഷേത്രം അടച്ചതിന് കൃത്യം 80 ദിവസം കഴിഞ്ഞ് ഇക്കഴിഞ്ഞ ജൂൺ 11 മുതലാണ് വീണ്ടും ഭക്തർക്കായി ക്ഷേത്രം തുറന്നുകൊടുത്തത്. പ്രത്യേക കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചാണ് ദർശനം അനുവദിച്ചതെങ്കിലും 750 ൽ അധികം ജീവനക്കാർ കോവിഡ് ബാധിതരാകുകയും പ്രധാന പൂജാരി കോവിഡ് മൂലം മരണപ്പെടുകയും ചെയ്തു.

അപ്പോഴും ഭക്തരുടെ പ്രവാഹം അവസാനിച്ചില്ല, ക്ഷേത്രം അടച്ചതുമില്ല. ആദ്യമൊക്കെ 5000 വരെയായിരുന്നു ഭക്തർ എത്തിയിരുന്നതെങ്കിൽ ഇപ്പോൾ ദിവസം 15000 ത്തിലധികം ആളുകളാണ് ദർശനത്തിനായി എത്തി ക്കൊണ്ടിരിക്കുന്നത്. ആഗസ്റ്റ് മാസത്തിൽ ഒരു ദിവസം ശരാശരി 70 ലക്ഷത്തോളമായിരുന്നു വരുമാനമുണ്ടാ യിരുന്നത്. ഇപ്പോൾ ഇക്കഴിഞ്ഞ സെപറ്റംബർ 6 നു വരുമാനം 1 കോടി 2 ലക്ഷമായി ഉയരുകയും ഭക്തരുടെ എണ്ണം 15,266 ആകുകയും ചെയ്തിരിക്കുന്നു.

ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതിന് തലേദിവസം മാർച്ച് 19 ന് 42,000 ആളുകളാണ് ദർശനം നടത്തിയിരുന്നത്. അന്നത്തെ വരുമാനം 2.24 കോടി രൂപയായിരുന്നു.മാർച്ച് 10 വരെ ശരാശരി 50000 -60000 ആളുകളാണ് ദിവ സേന എത്തിയിരുന്നത് അപ്പോൾ ദിവസ വരുമാനവും ശരാശരി 3 കോടി രൂപ വരെയായിരുന്നു. വിശേഷദി വസങ്ങളിൽ ഒരു ദിവസത്തെ വരുമാനം 4 മുതൽ 4.4 കോടി രൂപവരെ എത്താറുണ്ട്.

തിരുപ്പതി ക്ഷേത്രത്തിൽ പൂജാരികളുൾപ്പെടെ ആകെ 21000 ജീവനക്കാരുണ്ട്. ഇവരിൽ 60 വയസ്സിനുമുക ളിലുള്ള പൂജാരിമാരെയും ജോലിക്കാരെയും ഇപ്പോൾ അകറ്റി നിർത്തിയിരിക്കുകയാണ്. 750 പേർ കോവിഡ് പോസിറ്റവാകുകയും പ്രധാന പൂജാരി മരിക്കുകയും ചെയ്‌തെങ്കിലും ക്ഷേത്രദർശനത്തിനെത്തിയ ഒരു വ്യക്തിക്കുപോലും കോവിഡ് ബാധിച്ചില്ല എന്നതും വസ്തുതയാണ്.

×