നീറ്റ് നടത്തിപ്പിനെ വിമര്‍ശിച്ച നടന്‍ സൂര്യയ്ക്ക് പിന്തുണയുമായി സോഷ്യല്‍ മീഡിയ; താരത്തിനെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കണമെന്ന് ജസ്റ്റിസ് എസ്.എം. സുബ്രഹ്മണ്യം

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

ചെന്നൈ: നീറ്റ് പരീക്ഷാ നടത്തിപ്പിനെ വിമര്‍ശിച്ച നടന്‍ സൂര്യയ്ക്ക് പിന്തുണയുമായി സോഷ്യല്‍മീഡിയ. #TNStandWithSurya എന്ന ഹാഷ്ടാഗ് സോഷ്യല്‍മീഡിയയില്‍ ട്രെന്‍ഡിങായി. നീറ്റ് പരീക്ഷ എഴുതാന്‍ സാധിക്കാത്തതില്‍ മനംനൊന്ത് മൂന്ന് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്ത പശ്ചാത്തലത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

Advertisment

എല്ലാവരും ഭയപ്പെടുന്ന മഹാമാരിക്കാലത്ത് വിദ്യാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്നതിനായി പരീക്ഷ എഴുതേണ്ടി വരുന്നതിനെ ശക്തമായി എതിര്‍ക്കുന്നു. സര്‍ക്കാര്‍ എല്ലാവര്‍ക്കും തുല്യ അവകാശം ഉറപ്പാക്കണം. ഇവിടെ വിദ്യാഭ്യാസ നയങ്ങള്‍ രൂപീകരിക്കുന്നതെന്ന് പാവപ്പെട്ട കുട്ടികളുടെ ദുരിതങ്ങള്‍ മനസിലാക്കാതെയാണെന്നും സൂര്യ പറഞ്ഞിരുന്നു.

കൊവിഡ് കാലത്ത് ജഡ്ജികള്‍ നീതി നടപ്പാക്കുന്നത് പോലും വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ്. പിന്നെയെങ്ങനെ വിദ്യാര്‍ത്ഥികള്‍ക്ക് പേടിയില്ലാതെ പരീക്ഷയെഴുതാനാകുമെന്നും സൂര്യ ചോദിച്ചിരുന്നു.

അതേസമയം, സൂര്യയുടെ പ്രസ്താവന കോടതിയലക്ഷ്യമാണെന്നും കേസെടുക്കണമെന്നും ആവശ്യപ്പെട്ട് ജസ്റ്റിസ് എസ്.എം. സുബ്രഹ്മണ്യം മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു.

Advertisment