പ്രിയപ്പെട്ട ദേവികയ്ക്കായ്…

പ്രകാശ് നായര്‍ മേലില
Friday, October 16, 2020

ഹിമാചലിന്റെ പ്രിയങ്കരിയായി മാറിയ മലയാളത്തിന്റെ അഭിമാനമായ ദേവികയ്ക്കായി അവൾ പാടിയ നാടോടിപ്പാട്ടിന്റെ അർഥം ഇവിടെ വിവരിക്കുന്നു.

അവൾ പാടിയ പാട്ടിൻ്റെ അർഥം അറിയെല്ലെന്നു വെളിപ്പെടുത്തിയതിനാലാണ് ഈ തർജ്ജമ ഇവിടെ നൽകുന്നത്.

പ്രധാനമന്ത്രിവരെ പ്രകീർത്തിച്ച ആ ബാലിക നമ്മുടെ തിരുവനന്തപുരം പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ്‌.

ദേവിക എസ്എസ് എന്ന ബാലിക പാടിയ ഹിമാചൽ പ്രദേശിലെ പ്രസിദ്ധമായ നാടോടി ഗാനം “മായീ നെ മെരിയേ ഷിംലേ ദി രാഹേ ചമ്പ കിത്നി ദൂർ ഹേ” സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ നാനാദിക്കുനിന്നും അവളെത്തേടി ഇപ്പോൾ അഭിനന്ദനങ്ങളുടെ പ്രവാഹമാണ്. പ്രധാനമന്ത്രിയും ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയറാം താക്കൂറും വരെ കുട്ടിയെ അഭിനന്ദിച്ചിരിക്കുകയാണ്.

ഹിമാചൽ പ്രദേശിലെ താരമായി ദേവിക മാറിക്കഴിഞ്ഞു. അവിടുത്ത മഞ്ഞണിഞ്ഞ താഴ്വരകളിൽ ദേവിക പാടിയ പാട്ടാണിപ്പോൾ തരംഗമായൊഴുകുന്നത്.

ഹിമാചൽ മുഖ്യമന്ത്രി പറഞ്ഞതുപോലെ ദേവിക ഇപ്പോൾ ഹിമാചലിന്റെ മകളായി മാറിക്കഴിഞ്ഞിരിക്കുകയാണ്. കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ രാജ്ഭവ നിൽ ദേവികയ്ക്കായി വിരുന്നൊരുക്കി. അവൾക്ക് സമ്മാനങ്ങൾ നൽകി.

ഹിമാചൽ സന്ദർശിക്കാൻ മുഖ്യമന്ത്രി ദേവികയെയും കുടുംബത്തെയും ക്ഷണിച്ചിരിക്കുകയാണ്. ഹിമാചലിലെ സംഗീത സംവിധായകനും ഗായകനുമായ താക്കൂർ ദാസ് രാഥി ഫേസ്ബുക്കിൽ ഷെയർ ചെയ്ത ദേവികയുടെ പാട്ട് ആറ് ലക്ഷത്തോളം പേർ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിൽ നിന്നും മാത്രം കണ്ടു.

40 ലക്ഷത്തിലധികമാളുകളാണ് ഇതുവരെ ദേവിക പാടിയ പാട്ട് സോഷ്യൽ മീഡിയയിൽ കണ്ടിരിക്കുന്നത്. ഹിമാചലിലെ ജനങ്ങൾ മുഴുവൻ അവിടെ അവളെ കാത്തിരിക്കുകയാണ്, ഒന്ന് നേരിൽക്കാണാനും അഭിനന്ദിക്കാനും.

ദേവിക ഈ പാട്ടു പാടിയെങ്കിലും കുട്ടിക്ക് പാട്ടിന്റെ അർത്ഥമറിയില്ല. അക്കാര്യം അവൾ മനോരമ ചാനലിൽ നടത്തിയ അഭിമുഖത്തിൽ തുറന്നുപറയുകയുണ്ടായി. സീ ടീവിയിലെ സരിഗമപ വിജയിയായ ആര്യനന്ദയെപ്പോലെ .

ദേവികയ്ക്കായി ഞാൻ ആ പാട്ടിന്റെ മുഴുവൻ തർജ്ജമയും ഇവിടെ നൽകുകയാണ്.

Mai ne meriye Shimle di raahe chamba kitni durr
Mai ne meriye Shimle di raahe chamba kitni durr

(എൻ്റെ പ്രിയപ്പെട്ട അമ്മേ, സിംലയ്ക്കുള്ള വഴിയിൽ ചമ്പ എത്ര ദൂരമുണ്ട്) (2)

O Shimle ni vasna, Kasauli ni vasna Shimle ni vasna, Kasauli ni vasna
Chambe jaana zarur Chambe jaana zarur

( ഷിംലയിലും താമസിക്കേണ്ട, കസൗളിലും താമസിക്കേണ്ട
ചമ്പയിൽ തീർച്ചയായും പോകണം (2)

Mai ne meriye Shimle di raahe chamba kitnik durr

(എൻ്റെ പ്രിയപ്പെട്ട അമ്മേ, സിംലയ്ക്കുള്ള വഴിയിൽ ചമ്പ എത്ര ദൂരമുണ്ട്)

O laaiya mohabbata durr daraje O laaiya mohabbata durr daraje
Aankhiyan to hoya kasoor Aankhiyan to hoya kasoor
Mai ne meriye Shimle di raahe chamba kitnik durr

(എൻ്റെ സ്നേഹം വളരെ അകലെയാണ് ,കണ്ണുകൾ എന്നെ തെറ്റിക്കുകയാണ് (2)
എൻ്റെ പ്രിയപ്പെട്ട അമ്മേ, സിംലയ്ക്കുള്ള വഴിയിൽ ചമ്പ എത്ര ദൂരമുണ്ട്.

O mein ta mahi de watna nu jaasan O mein ta mahi de watna nu jaasan
Ho meri aankhiyan darur Ho meri aankhiyan darur Mai ne meriye Shimle di raahe chamba kitnik durr
Chamba kitnik durr O Shimle ni vasna, Kasauli ni vasna Shimle ni vasna,
Kasauli ni vasna Chambe jaana zarur Chambe jaana zarur Chambe jaana zarur Chambe jaana zarur.

ജീവിതം ആസ്വദിക്കാൻ ഞാനിഷ്ടപ്പെടുന്ന എൻ്റെ ആ സ്വപ്ന ഭൂമിയിലേക്ക് പോകണം ,
എൻ്റെ പ്രിയപ്പെട്ട അമ്മേ, സിംലയ്ക്കുള്ള വഴിയിൽ ചമ്പ എത്ര ദൂരമുണ്ട്.

ഷിംലയിലും താമസിക്കേണ്ട, കസൗളിലും താമസിക്കേണ്ട,
ചമ്പയിൽ തീർച്ചയായും പോകണം, ചമ്പയിൽ തീർച്ചയായും പോകണം,
ചമ്പയിൽ തീർച്ചയായും പോകണം..

×