New Update
ചടയമംഗലം: നിലമേൽ എലിക്കുന്നാംമുകളിൽ ഒരു വയസ്സ് പ്രായമുള്ള കുഞ്ഞിനെ കുളത്തിൽ എറിഞ്ഞുകൊല്ലാൻ ശ്രമം. എലിക്കുന്നാംമുകൾ താഹ മൻസിലിൽ മുഹമ്മദ് ഇസ്മായിലി(40)നെയാണ് നാട്ടുകാർ തടഞ്ഞുവച്ചു പൊലീസിൽ ഏൽപ്പിച്ചത്.
Advertisment
കഴിഞ്ഞ ദിവസം രാത്രിയിൽ മദ്യലഹരിയിൽ ആണ് ഇയാൾ കുട്ടിയെ കുളത്തിൽ എറിയാൻ ശ്രമിച്ചത്. തുടർന്ന് ഇയാൾ വീട് അടിച്ചു തകർക്കുകയും ചെയ്തു.
ഭാര്യയോടുള്ള സംശയമാണ് ഇയാളെ അബ്ദുൽ റഹീം എന്ന ഒരു വയസ്സുകാരനെ കുളത്തിൽ എറിഞ്ഞു കോലപെടുത്താൻ പ്രേരിപ്പിച്ചത്. ചടയമംഗലം പൊലീസ് പ്രതിക്കെതിരെ 77 ജുവനൈല്‍ ജസ്റ്റിസ് ആക്ടും 307 വകുപ്പും ചുമത്തി പ്രതിയെ റിമാന്റ് ചെയ്തു.