Advertisment

യുഎസ് പ്രസിഡന്റ് എന്ന നിലയില്‍ പങ്കെടുക്കേണ്ട അവസാന ജി20 ഉച്ചകോടി ഒഴിവാക്കി ഗോള്‍ഫ് കളിയില്‍ മുഴുകി ട്രംപ്‌

New Update

publive-image

Advertisment

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് എന്ന നിലയില്‍ പങ്കെടുക്കേണ്ട അവസാന ജി20 ഉച്ചകോടി ഒഴിവാക്കി ഗോള്‍ഫ് കളിയില്‍ മുഴുകി ഡൊണാള്‍ഡ് ട്രംപ്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വെര്‍ച്വലായി സംഘടിപ്പിച്ച ഉച്ചകോടിയില്‍ പങ്കെടുക്കാതെ ഗോള്‍ഫ് കളിക്കാനായി ട്രംപ് പോവുകയായിരുന്നു.

സ്റ്റെര്‍ലിങ്ങിലുള്ള ട്രംപ് നാഷണല്‍ ഗോള്‍ഫ് ക്ലബ്ബില്‍ ട്രംപ് കളിക്കുന്ന ചിത്രങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു. വെര്‍ച്വല്‍ സമ്മേളനം നടന്നുകൊണ്ടിരുന്ന അതേ സമയത്ത് ട്രംപിനെ ഗോള്‍ഫ് ക്ലബ്ബില്‍ കണ്ടതോടെയാണ് അദ്ദേഹം സമ്മേളത്തില്‍ പങ്കെടുത്തില്ലെന്ന കാര്യം വ്യക്തമായത്.

ശനിയാഴ്ചയും ഞായറാഴ്ചയുമായി നടക്കുന്ന സമ്മളേനത്തില്‍ ട്രംപ് പങ്കെടുക്കുമെന്നാണ് വൈറ്റ് ഹൗസ് നേരത്തെ അറിയിച്ചിരുന്നത്. വെര്‍ച്വല്‍ സമ്മേളനത്തില്‍ സൗദി അറേബ്യയിലെ സല്‍മാന്‍ രാജാവാണ് അധ്യക്ഷത വഹിക്കുന്നത്.

Advertisment