മുഖം തിളക്കമുള്ളതാക്കാനും സംരക്ഷിക്കാനുമായി വീട്ടില്‍ തന്നെ തയാറാക്കി ഉപയോഗിക്കാവുന്ന ചില മഞ്ഞള്‍ കൂട്ടുകള്‍!

ഹെല്‍ത്ത് ഡസ്ക്
Saturday, July 11, 2020

മഞ്ഞള്‍ പുരാതന കാലം മുതല്‍ സൗന്ദര്യ ചികിത്സയില്‍ ഉപയോഗിക്കുന്നു. ചര്‍മ്മത്തിന്റെ ആരോഗ്യവും ഘടനയും മെച്ചപ്പെടുത്തുന്നതിന് ഇന്നും ഇത് വീടുകളില്‍ ഉപയോഗിക്കുന്നു. നിങ്ങളുടെ മുഖം തിളക്കമുള്ളതാക്കാനും സംരക്ഷിക്കാനുമായി എളുപ്പത്തില്‍ നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ തയാറാക്കി ഉപയോഗിക്കാവുന്ന ചില മഞ്ഞള്‍ കൂട്ടുകള്‍ ഇവിടെ വായിക്കാം.

മഞ്ഞള്‍പ്പൊടി കടല മാവില്‍ കലര്‍ത്തി ഉപയോഗിക്കുന്നത് എല്ലാ ചര്‍മ്മ തരങ്ങള്‍ക്കും ഉത്തമമായൊരു സ്‌ക്രബ് ആണ. ഇത് ചര്‍മ്മത്തില്‍ നിന്ന് അധിക എണ്ണയും നീക്കി മുഖം തിളക്കമുള്ളതാക്കുന്നു. മഞ്ഞള്‍പ്പൊടി കടല മാവില്‍ കലര്‍ത്തി അല്‍പം വെള്ളം ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഈ മിശ്രിതം ചര്‍മ്മത്തില്‍ പുരട്ടുക. മിനുസമാര്‍ന്നതും തിളക്കമുള്ളതുമായ ചര്‍മ്മം നിങ്ങള്‍ക്ക് കാണാവുന്നതാണ്.

ബ്ലീച്ചിംഗ് ഗുണങ്ങളുള്ള നാരങ്ങ നീര്, മഞ്ഞളുമായി ചേര്‍ന്ന് നിങ്ങളുടെ ചര്‍മ്മത്തിന് മികച്ച തിളക്കം നല്‍കുന്നു. മഞ്ഞള്‍പ്പൊടി നാരങ്ങ നീരില്‍ കലര്‍ത്തി ഉപയോഗിക്കുന്നത് പിഗ്മെന്റേഷനും ചര്‍മ്മത്തിന് മങ്ങിയ നിറം വീണ്ടെടുക്കാനും സഹായിക്കും. ഈ കൂട്ടിന്റെ പതിവ് ഉപയോഗത്തിലൂടെ നിങ്ങളുടെ ചര്‍മ്മത്തിന്റെ ടോണ്‍ കൂടുന്നത് നിങ്ങള്‍ക്ക് കാണാനാകും.

പാലില്‍ മഞ്ഞള്‍ കലര്‍ത്തി ചര്‍മ്മത്തില്‍ പുരട്ടുന്നത് ചര്‍മ്മത്തെ നശിപ്പിക്കുന്ന ഫ്രീ റാഡിക്കലുകളെ ചെറുക്കാന്‍ സഹായിക്കുന്നു. മഞ്ഞള്‍പ്പൊടി അസംസ്‌കൃത പാലില്‍ കലര്‍ത്തി മുഖത്തും കഴുത്തിലും പുരട്ടുക. തിളങ്ങുന്നതും ഇളം നിറമുള്ളതുമായ ചര്‍മ്മം നേടുന്നത് നിങ്ങള്‍ക്ക് ദിവസങ്ങള്‍ക്കുള്ളില്‍ കാണാനാകും.

തേനും മഞ്ഞളും മിശ്രിതം അകത്ത് നിന്ന് മോയ്‌സ്ചറൈസ് ചെയ്ത് നിങ്ങള്‍ക്ക് തിളങ്ങുന്ന ചര്‍മ്മം നേടാന്‍ സഹായിക്കും. മഞ്ഞള്‍ ചര്‍മ്മത്തിന് തിളക്കം നല്‍കുമ്പോള്‍ തേന്‍ പ്രകൃതിദത്ത മോയ്‌സ്ചുറൈസറായി പ്രവര്‍ത്തിക്കുന്നു. തേനും മഞ്ഞളും ഒരുമിച്ച് കലര്‍ത്തി ചര്‍മ്മത്തെ ആകര്‍ഷണീയമാക്കുന്നതിനായി ഫെയ്‌സ് പായ്ക്ക് ആയി നിങ്ങള്‍ക്ക് ഉപയോഗിക്കാം.

×