ഒന്നര മണിക്കൂര്‍ ട്വിറ്റര്‍ പ്രവര്‍ത്തനം തടസ്സപ്പെട്ടു, ഹാക്കിംഗോ, മറ്റ് അട്ടിമറികളോ, സുരക്ഷാ പ്രശ്‌നങ്ങളോ നടന്നിട്ടില്ലെന്ന് ട്വിറ്റര്‍ അധികൃതര്‍ 

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Friday, October 16, 2020

സാങ്കേതിക തകരാറിനെ തുടര്‍ന്ന് തടസപ്പെട്ട ട്വിറ്റര്‍ സേവനങ്ങള്‍ ഒന്നര മണിക്കൂറിന് ശേഷം പുനസ്ഥാപിച്ചു. യു എസ്, ബ്രിട്ടന്‍, ജപ്പാന്‍, ആസ്‌ത്രേലിയ, അര്‍ജന്റീന, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലും ജനങ്ങള്‍ ഇന്നലെ ഏറെ നേരത്തേക്ക് ട്വിറ്റര്‍ ചെയ്യാനാകാതെ കുഴങ്ങിയിരുന്നു.

എന്നാല്‍ സംഭവത്തിന് പിന്നില്‍ ഹാക്കിംഗോ, മറ്റ് അട്ടിമറികളോ, സുരക്ഷാ പ്രശ്‌നങ്ങളോ നടന്നിട്ടില്ലെന്ന് ട്വിറ്റര്‍ അധികൃതര്‍ പറഞ്ഞു.

സാങ്കേതിക പ്രശ്‌നം പരിഹരിച്ചതായും ഭാവിയില്‍ ഇത്തരം പ്രശ്‌നങ്ങള്‍ വരാതിരിക്കാനായി വിശദമായി പഠിക്കുകയാണെന്നും ട്വിറ്റര്‍ അധികൃതര്‍ അറിയിച്ചു.

×