ഹൈ​ദ​രാ​ബാ​ദ്: ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ വി​ശാ​ഖ​പ​ട്ട​ണ​ത്ത് ഫാ​ര്‍​മാ പ്ലാ​ന്റി​ലു​ണ്ടാ​യ വാ​ത​ക​ച്ചോ​ര്‍​ച്ച​യി​ല്‍ ര​ണ്ടു തൊ​ഴി​ലാ​ളി​ക​ള്‍ മ​രി​ച്ചു. നാ​ലു പേ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​രി​ല്‍ ഒ​രാ​ളു​ടെ നി​ല​ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.
സൈ​നോ​ര്‍ ലൈ​ഫ് സ​യ​ന്​സ​സ് എ​ന്ന ഫാ​ര്‍​മ ക​മ്ബ​നി​യു​ടെ പ്ലാ​ന്റി​ല്‍ ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ചെ​യോ​ടെ​യാ​ണ് വാ​ത​ക ചോ​ര്‍​ച്ച​യു​ണ്ടാ​യ​ത്. ബെ​ന്​സി​മി​ഡാ​സോ​ള്‍ വാ​ത​ക​മാ​ണ് ഫാ​ക്ട​റി​യി​ല്‍​നി​ന്ന് ചോ​ര്‍​ന്ന​ത്.
സ്ഥി​തി​ഗ​തി​ക​ള്‍ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ്. വാ​ത​കം മ​റ്റൊ​രി​ട​ത്തേ​ക്കും പ​ട​ര്‍​ന്നി​ട്ടി​ല്ലെ​ന്നും വ​ര്‍​വാ​ഡ പോ​ലീ​സ് സ്റ്റേ​ഷ​ന് ഇ​ന്​സ്പെ​ക്ട​ര്‍ ഉ​ദ​യ് കു​മാ​ര്‍ പ​റ​ഞ്ഞു. മേ​യ് ഏ​ഴി​ന് വി​ശാ​ഖ​പ​ട്ട​ണ​ത്തെ എ​ല്‍​ജി പോ​ളി​മേ​ഴ്സ് ഇ​ന്ത്യ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന ക​മ്ബ​നി​യു​ടെ പ്ലാ​ന്റി​ലു​ണ്ടാ​യ വാ​ത​ക ചോ​ര്‍​ച്ച​യി​ല്‍ 12 പേ​ര്‍ മ​രി​ച്ചി​രു​ന്നു. സ്റ്റൈ​റീ​ന് വാ​ത​ക​മാ​യി​രു​ന്നു ഫാ​ക്ട​റി​യി​ല്‍ നി​ന്ന് ചോ​ര്‍​ന്ന​ത്.