Advertisment

ഇസ്രയേൽ യുഎഇയും ബഹ്റൈനുമായി സമാധാന കരാർ ഒപ്പിട്ടു; കരാറിലെത്തിയത് ട്രംപിന്റെ മധ്യസ്ഥതയില്‍

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

Advertisment

വാഷിങ്ടൻ: ഇസ്രയേൽ യുഎഇ, ബഹ്റൈൻ രാജ്യങ്ങളുമായി സമാധാന കരാർ ഒപ്പിട്ടു. വൈറ്റ് ഹൗസിൽ യുഎസ് പ്രസിഡന്റ് ഡോണൾ‍ഡ് ട്രംപിന്റെ സാന്നിധ്യത്തിലാണ് കരാർ ഒപ്പിട്ടത്. യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫാ ബിന്‍ സായ്ദ് അല്‍ നഹ്യാനെ പ്രതിനിധീകരിച്ച് യുഎഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ വകുപ്പു മന്ത്രി ഷെയ്ഖ് അബ്ദുള്ള ബിന്‍ സായ്ദ് അല്‍ നഹ്യാനാണ് കരാറില്‍ ഒപ്പുവെച്ചത്.

പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇസ്രായേലിനെ പ്രതിനിധീകരിച്ചു. ബെഹ്‌റൈനുവേണ്ടി വിദേശകാര്യമന്ത്രി അബ്ദുള്‍ലത്തീഫ് അല്‍ സയാനിയും ഉടമ്പടിയില്‍ ഒപ്പുവച്ചു. മൂന്നു രാജ്യങ്ങളുടെയും ഉന്നതഭരണ നയതന്ത്ര സംഘങ്ങളടക്കം എഴുനൂറോളം പേരാണു ചരിത്ര മുഹൂർത്തത്തിന് സാക്ഷിയായത്.

ഇസ്രയേലുമായി യുഎഇയും ബെഹ്‌റൈനും പരസ്പര ഉഭയകക്ഷി സഹകരണത്തിനും കരാര്‍ വഴിതുറക്കും. കരാര്‍ പ്രകാരം കൂടുതല്‍ പലസ്തീന്‍ പ്രദേശങ്ങള്‍ പിടിച്ചെടുക്കുന്നതും പരമാധികാരം സ്ഥാപിക്കുന്നതും താത്കാലികമായി നിര്‍ത്താന്‍ ഇസ്രായേല്‍ സമ്മതിച്ചിട്ടുണ്ടെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങളും യുഎഇയും അറിയിച്ചിരുന്നു.

കഴിഞ്ഞ മാസം 13നാണ് യുഎഇ ഇസ്രയേലുമായി നയതന്ത്ര ബന്ധത്തിന് ഒരുങ്ങിയത്. തുടർന്ന് ഈ മാസം 11 ന് ബഹ്റൈനും യുഎഇയുടെ പാത സ്വീകരിച്ചു. . മധ്യപൂർവ ദേശത്തെ അഞ്ചോ ആറോ രാജ്യങ്ങൾ കൂടി ഇസ്രയേലുമായി നയതന്ത്ര ബന്ധം ഉടൻ സ്ഥാപിക്കുമെന്ന് ട്രംപ് പറഞ്ഞു.

Advertisment