മഹാരാഷ്ട്രയെ അപമാനിക്കാന്‍ ഗൂഢാലോചന നടക്കുന്നു; എത്ര വലിയ രാഷട്രീയ കൊടുങ്കാറ്റുണ്ടായാലും നേരിടുമെന്ന് ഉദ്ധവ് താക്കറെ

ന്യൂസ് ബ്യൂറോ, മുംബൈ
Monday, September 14, 2020

മുംബൈ: മഹാരാഷ്ട്രയെ അപമാനിക്കാന്‍ ശ്രമം നടക്കുന്നതായും എത്ര വലിയ രാഷ്ട്രീയ കൊടുങ്കാറ്റുണ്ടായാലും നേരിടുമെന്നും മുഖ്യമന്ത്രി ഉദ്ധവ് താക്കറെ.

കൊവിഡ് പ്രതിസന്ധി അവസാനിച്ചെന്നും രാഷ്ട്രീയം തുടരാമെന്നുമാണ് ചിലര്‍ കരുതുന്നത്. രാഷ്ട്രീയത്തെക്കുറിച്ച് താനിപ്പോള്‍ സംസാരിക്കുന്നില്ല. എന്നാല്‍ മഹാരാഷ്ട്രയെ ഇല്ലാതാക്കാനുള്ള ഗൂഢാലോചന നടക്കുകയാണ്. എത്രവലിയ രാഷ്ട്രീയ കൊടുങ്കാറ്റുണ്ടായാലും അഭിമുഖീകരിക്കും. തന്റെ മൗനത്തിന്റെ അര്‍ത്ഥം തനിക്ക് ഉത്തരമില്ലെന്നല്ലെന്നും ഉദ്ധവ് പറഞ്ഞു.

കങ്കണ-ശിവസേന തര്‍ക്കം രൂക്ഷമാകുന്നതിനിടെയാണ് ഉദ്ധവിന്റെ ഈ പ്രതികരണം. കോവിഡിനെ നേരിടുന്നതിനാണ് പ്രഥമപരിഗണന, രാഷ്ട്രീയ പ്രതിസന്ധികളെയും അതേരീതിയില്‍ നേരിടുമെന്ന് ഉദ്ധവ് പറഞ്ഞു.

×