കെ.ആര്‍. നാരായണന്റെ ഓര്‍മപുതുക്കി ബിജു പുന്നത്താനം പര്യടനം തുടങ്ങി

ന്യൂസ് ബ്യൂറോ, കോട്ടയം
Sunday, November 22, 2020

ജില്ലാ പഞ്ചായത്ത് ഉഴവൂര്‍ ഡിവിഷന്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി അഡ്വ. ബിജു പുന്നത്താനം മുന്‍ രാഷ്ട്രപതി കെ.ആര്‍. നാരായണന്റെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തുന്നു

ഉഴവൂര്‍: ജില്ലാ പഞ്ചായത്ത് ഉഴവൂര്‍ ഡിവിഷന്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി അഡ്വ. ബിജു പുന്നത്താനം പര്യടനം തുടങ്ങി. മുന്‍ രാഷ്ട്രപതി ഡോ. കെ.ആര്‍. നാരായണന്റെ ചിതാഭസ്മം നിമജ്ഞനം ചെയ്തിരിക്കുന്ന കോച്ചേരി കുടുംബ വീട്ടിലെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് പര്യടനം തുടങ്ങിയത്.

കെ.ആര്‍. നാരായണന്റെ കുടുംബാംഗങ്ങളായ വാസുക്കുട്ടന്‍, സീതാലക്ഷ്മി കൊച്ചേരില്‍ തുടങ്ങിയവര്‍ പുഷ്പാര്‍ച്ചനയ്ക്ക് ഒപ്പം ചേര്‍ന്നു. പൂവത്തിങ്കല്‍ ശാന്തിഗിരി ആശ്രമം, ഉഴവൂര്‍ സെന്റ്. സ്റ്റീഫന്‍സ് ഫൊറോന പള്ളി, വിവിധ സമുദായ സംഘടനാ നേതാക്കള്‍ തുടങ്ങിയവരെ സന്ദര്‍ശിച്ച് വോട്ട് തേടി. ഉഴവൂര്‍ ടൗണ്‍, മോനിപ്പള്ളി, രാമപുരം തുടങ്ങിയ സ്ഥലങ്ങളിലെ വ്യാപാരാ സ്ഥാപനങ്ങളിലും പര്യടനം നടത്തി.

കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.എസ്. ജോമോന്‍, കേരളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സൈമണ്‍ ഒറ്റത്തങ്ങാടി, ന്യൂജെന്റ് ജോസഫ്, സ്ഥാനാര്‍ഥികളായ ജോളി ജോസഫ്, ഷീനാ സഞ്ജീവ്, കെ.എം. തങ്കച്ചന്‍, രഘു പാറയില്‍, ബബു വടക്കേല്‍, ഷിബു ജോസഫ്, മാണി മോനിപ്പള്ളി, റ്റിബിന്‍, ചാര്‍ലി, രാജു ഇരുമ്പുകുത്തി തുടങ്ങിയവരും വിവിധ സ്ഥലങ്ങളില്‍ പര്യടനത്തിനൊപ്പം ചേര്‍ന്നു.

×