തൊടുപുഴ മുനിസിപ്പാലിറ്റി; മൂന്നാം വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നടന്നു

ന്യൂസ് ബ്യൂറോ, ഇടുക്കി
Sunday, November 22, 2020

തൊടുപുഴ: തൊടുപുഴ മുനിസിപ്പാലിറ്റി മൂന്നാം വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ത്ഥികെ. ദീപകിന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ കെപിസിസി ജനറല്‍ സെക്രട്ടറി റോയി കെ. പൗലോസ് ഉദ്ഘാടനം ചെയ്തു. ഐയുഎംഎല്‍ വെങ്ങലൂര്‍ മേഖല വൈസ് പ്രസിഡന്റ് കെ.ഇ. ഷമീര്‍ അധ്യക്ഷത വഹിച്ചു.

യുഡിഎഫ് ജില്ലാ സെക്രട്ടറി സുരേഷ് ബാബു, മുന്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ എ.എം. ഹാരിദ്, കെഎഡിഎസ് പ്രസിഡന്റ് ആന്റണി, മുന്‍ കൗണ്‍സിലര്‍മാരായ പി.സി. ജയന്‍, ടി.കെ. സുധാകരന്‍ നായര്‍, ആര്‍. ജയന്‍, ഒഐസിസി ഇടുക്കി മുന്‍ ജില്ലാ പ്രസിഡന്റ് സണ്ണി മണര്‍കാട് തുടങ്ങിയവര്‍ സംസാരിച്ചു. സ്ഥാനാര്‍ത്ഥി കെ. ദീപക് വോട്ടഭ്യര്‍ത്ഥിച്ച് സംസാരിച്ചു. ജോര്‍ജ് വായിക്കല്‍ നന്ദി പറഞ്ഞു.

പിണറായി എന്ന സേച്ഛാധിപതിയെ ഭരണത്തില്‍ നിന്ന് പുറത്താക്കുന്നതിന് മുന്നോടിയായി നടക്കുന്ന തിരഞ്ഞെടുപ്പാണ് ഇതെന്നും ഈ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് അനുകൂലമായ സാഹചര്യങ്ങളാണ് നിലവിലുള്ളതെന്നും മുഴുവന്‍ സമ്മതിദായകരെയും ബൂത്തുകളിലേക്ക് എത്തിക്കുക എന്ന ചുമതല നിര്‍വഹിക്കാന്‍ എല്ലാ പ്രവര്‍ത്തകരും ആത്മാര്‍ത്ഥമായി ശ്രമിക്കണമെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.

ഇതിനോടകം രണ്ടു വട്ടം സ്ഥാനാര്‍ത്ഥി ഭവന സന്ദര്‍ശനം പൂര്‍ത്തിയാക്കിയിരുന്നു. നാളെ മുതല്‍ അഭ്യര്‍ത്ഥനയുമായി കമ്മിറ്റിയംഗങ്ങള്‍ ഭവനസന്ദര്‍ശനം തുടരും. ഇതിനായി 25 അംഗ കമ്മിറ്റിക്ക് രൂപം നല്‍കി.

×