Advertisment

ജോസ് കെ മാണിയുടെ പുറത്താക്കലില്‍ എല്ലാം കോണ്‍ഗ്രസില്‍ ചാരി ലീഗിന്‍റെ കൈ കഴുകല്‍ സംശയകരം ! ജോസ് പക്ഷം പോയാലും മധ്യകേരളത്തിലെ കാര്യം ഞങ്ങള്‍ ഭദ്രമാക്കിക്കൊള്ളാമെന്ന കോണ്‍ഗ്രസിന്‍റെ ഉറപ്പ് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പാലിച്ചില്ലെങ്കില്‍ ലീഗും വേറെ വഴി നോക്കിയേക്കാം ? യുഡിഎഫ് എത്തുന്നത് സ്വയം കുഴിച്ച കുഴിയിലേയ്ക്ക് ?

New Update

publive-image

Advertisment

തിരുവനന്തപുരം : യുഡിഎഫിൽ നിന്നും കേരള കോൺഗ്രസിലെ ജോസ് പക്ഷത്തെ പുറത്താക്കിയ നടപടിയിൽ കൈ കഴുകി ലീഗ് നേതൃത്വം. തീരുമാനം കോണ്‍ഗ്രസിന്‍റേത് മാത്രമെന്ന സൂചനയോടെയുള്ള ലീഗിന്‍റെ പ്രതികരണം യുഡിഎഫിലെ അതൃപ്തി വെളിപ്പെടുത്തുന്നതുകൂടിയായി.

അതേസമയം മുന്നണി മര്യാദകൾ പാലിച്ചുകൊണ്ടുതന്നെ കോൺഗ്രസിന്‍റെ നിലപാടിനൊപ്പം നിൽക്കുമെന്ന് വ്യക്തമാക്കാനും ലീഗ് മറന്നിട്ടില്ല. യുഡിഎഫിൽ ലീഗിന് കോൺഗ്രസിനോടൊപ്പമോ കോൺഗ്രസിനെക്കാളേറെയോ ബന്ധമുണ്ടായിരുന്ന പാർട്ടിയും നേതാവും കേരള കോൺഗ്രസ് - എമ്മും കെഎം മാണിയും ആയിരുന്നു.

പലതവണ കേരള കോൺഗ്രസ് യുഡിഎഫുമായി കൊമ്പു കോർത്തപ്പോഴെല്ലാം മധ്യസ്ഥരായത് ലീഗായിരുന്നു. പി. കെ കുഞ്ഞാലിക്കുട്ടിക്ക് കെ. എം മാണിയുമായുഉണ്ടായിരുന്ന സ്നേഹവും അടുപ്പവും ഏതാണ്ട് അതിനടുത്ത് ജോസ് കെ. മാണിയുമായിട്ടുമുണ്ട്. ജോസ് കെ. മാണിയെ കൈവിടാൻ 'എന്തൊക്കെയോ കാരണങ്ങളാല്‍' കോൺഗ്രസ് തീരുമാനിച്ചിട്ടും അതിന് അത്രത്തോളം ശക്തമായ ഒരു പിന്തുണ ലീഗിൽ നിന്നും കിട്ടിയിട്ടില്ലെന്നത് ശ്രദ്ധേയമാണ്.

publive-image

അല്ലെങ്കിൽപോലും കഴിഞ്ഞ ഏതാനും നാളുകളായി മുന്നണിയുടെ പോക്കിനെ ചൊല്ലി ലീഗിന് പരാതിയുമുണ്ട്. കോൺഗ്രസ് നന്നാകില്ലെന്ന് ലീഗ് നേതാക്കൾക്ക് പരാതിയുമുണ്ട്. ആദ്യം ലീഗ് യുഡിഎഫിനെ തള്ളിപ്പറഞ്ഞ് പുറത്തു പോകും എന്ന് കരുതിയതാണ്. അങ്ങനെ ലീഗ് പോയിരുന്നെങ്കിൽ പിന്നാലെ പോകാൻ കേരള കോൺഗ്രസും ഉണ്ടാകുമായിരുന്നു.

ഇപ്പോൾ കേരള കോൺഗ്രസിനെ ആദ്യം കോൺഗ്രസ് തന്നെ ഇറക്കിവിട്ട സ്ഥിതിക്ക് ലീഗിൻറെ നിലപാട് ശ്രദ്ധേയമായിരിക്കും. മുങ്ങാൻ പോകുന്ന കപ്പലിൽ സഞ്ചരിക്കുന്ന പതിവ് മലബാറുകാർക്കില്ല.

മുസ്ലിം ലീഗിനെ സംബന്ധിച്ചും അധികാരമില്ലാതെ 5 വർഷത്തിനപ്പുറവും രാഷ്ട്രീയത്തിൽ നിൽക്കുന്നതിനെപ്പറ്റി അവര്‍ക്ക് ആലോചിക്കാന്‍ തന്നെ കഴിയില്ല . മധ്യകേരളത്തിൽ യുഡിഎഫിന്‍റെ പ്രധാന ശക്തിയാണ് മുന്നണിക്ക് പുറത്തായിരിക്കുന്നത്. ഇടതുപക്ഷത്തിന് ഇതുവരെ കാലുകുത്താൻ പറ്റാത്ത മേഖലയായിരുന്നു ഇത്.

publive-image

യുഡിഎഫ് ഇറക്കിവിട്ട ജോസ് കെ. മാണി ഇടതുപക്ഷത്തെത്തിയാൽ കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ പല പരമ്പരാഗത യുഡിഎഫ് സീറ്റുകളും തലകീഴായി മറിയും. പിജെ ജോസഫിന്‍റെ ജില്ലയായ ഇടുക്കിയിൽ പോലും തൊടുപുഴയ്ക്ക് പുറത്ത് ജോസ് പക്ഷമാണ് വലിയ പാർട്ടി.

തൊടുപുഴ നഗരസഭയിൽ പോലും ആകെയുള്ള 3 കേരള കോണ്‍ഗ്രസ് കൗൺസിലർമാരിൽ 2 പേരും ജോസ് കെ. മാണിക്കൊപ്പമാണ്.  എന്നാൽ ഇതൊക്കെ തങ്ങൾ തരണം ചെയ്തു കൊള്ളാം എന്നാണ് കോൺഗ്രസ് ലീഗിന് നൽകിയിട്ടുള്ള ഉറപ്പ്. മാസങ്ങൾക്കപ്പുറം തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് ആസന്നമാകയാണ്.

പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മധ്യകേരളം പിടിച്ചു നിർത്താനായില്ലെങ്കിൽ അതിന് കോൺഗ്രസ് വലിയ വില നൽകേണ്ടിവരും. മുന്നണിയുടെ നിലനിൽപ്പുതന്നെ ഭീഷണിയിലാകും. അങ്ങനെ വന്നാൽ മുസ്‌ലിംലീഗ് ഉൾപ്പെടെയുള്ള പാർട്ടികൾ സ്വീകരിക്കുന്ന നിലപാട് നിർണായകമാകും.

jose k mani jos udf
Advertisment