ജോലി ലഭിക്കാന്‍ തൊഴില്‍രഹിതനായ മകന്‍ അച്ഛനെ കൊലപ്പെടുത്തി

നാഷണല്‍ ഡസ്ക്
Sunday, November 22, 2020

റാഞ്ചി: ജോലി ലഭിക്കാന്‍ തൊഴില്‍രഹിതനായ മകന്‍ അച്ഛനെ കൊലപ്പെടുത്തി. സെന്‍ട്രല്‍ കോള്‍ ഫീല്‍ഡ്‌സിലെ ജീവനക്കാരനായ കൃഷ്ണ റാമി (55) നെയാണ് 35-കാരനായ മകന്‍ കൊലപ്പെടുത്തിയത്. ജോലിക്കാരനായിരിക്കെ മരിച്ചാല്‍ ആശ്രിതര്‍ക്ക് തൊഴില്‍ ലഭിക്കുമെന്ന് കരുതിയാണ് താന്‍ പിതാവിനെ കൊലപ്പെടുത്തിയതെന്ന് ഇയാള്‍ പൊലീസിനോട് സമ്മതിച്ചു.

രാംരര്‍ഹിലെ ബാര്‍കാക്കനയിലെ തൊഴിലിടത്താണ് കൃഷ്ണറാമിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കഴുത്ത് മുറിച്ചാണ് ഇയാളെ മകന്‍ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.

×