ഉത്തര്‍പ്രദേശില്‍ പോലീസ് നോക്കിനില്‍ക്കേ ഗ്രാമീണനെ വെടിവച്ചുകൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റില്‍

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Sunday, October 18, 2020

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ബല്ല്യയില്‍ പോലീസ് നോക്കിനില്‍ക്കേ ഗ്രാമീണനെ വെടിവച്ചുകൊലപ്പെടുത്തിയ കേസില്‍ പ്രതി അറസ്റ്റില്‍. ലക്‌നൗവില്‍ നിന്നാണ് ധീരേന്ദ്ര സിംഗിനെ അറസ്റ്റു ചെയ്തത്.


ഇയാളുടെ കൂട്ടാളികളും പിടിയിലായിട്ടുണ്ട്. ഇവരില്‍ നിന്നും ആയുധങ്ങളും പിടിച്ചെടുത്തതായി സ്‌പെഷ്യല്‍ ടാക്‌സ് ഫോഴ്‌സ് ഐ.ജി അമിതാഭ് യാഷ് പറഞ്ഞു.

ബല്യയിലെ ദുര്‍ജാന്‍പുരില്‍ വ്യാഴാഴ്ചയാണ് സംഭവം. സര്‍ക്കാരിന്റെ റേഷന്‍ ഷോപ്പ് കെട്ടിടങ്ങള്‍ ലേലത്തില്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെയാണ് വെടിവയ്പുണ്ടായത്. ജയ്പ്രകാശ് (46) ആ:ണ് കൊല്ലപ്പെട്ടത്.

ധീരേന്ദ്ര മൂന്നു തവണ വെടിവച്ചുവെന്നാണ് ദൃക്‌സാക്ഷികളുടെ മൊഴി. കേസില്‍ കോടതിയില്‍ കീഴടങ്ങാന്‍ ധീരേന്ദ്ര സിംഗ് അപേക്ഷ നല്‍കിയിരുന്നു.

×