നാഷണല്‍ ഡസ്ക്
Updated On
New Update
ഉത്തര്‍ പ്രദേശ് : പതിനാലുകാരിയെ അപമാനിച്ചത് ചോദിക്കാന്‍ പോയ അച്ഛനെ യുവാവും കുടുംബവും ചേര്‍ന്ന് മര്‍ദിച്ച് കൊലപ്പെടുത്തി. ഉത്തര്‍ പ്രദേശിലെ ഉദ്ദംപൂര്‍ ജില്ലയിലാണ് സംഭവം നടന്നത്.
Advertisment
ഹരി ഓം എന്ന 45കാരനെയാണ് രണ്‍വീര്‍ എന്നയാളും കുടുംബാഗംങ്ങളും കൂട്ടുകാരും ചേര്‍ന്ന് മര്‍ദിച്ച് കൊലപ്പെടുത്തിയത്.
24കാരനായ രണ്‍വീറാണ് പെണ്‍കുട്ടിയെ അപമാനിച്ചത്. ഇയാളും കൂട്ടുകാരായ വികാസ്, ശര്‍മ്മ യാദവ്, അമര്‍ സിങ് എന്നിവരും മറ്റു കുടുംബാഗംങ്ങളും ചേര്‍ന്ന് ഹരി ഓമിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഹരി ഓം ബുധനാഴ്ച മരണത്തിന് കീഴടങ്ങി.രണ്‍വീര്‍, വികാസ്, ശര്‍മ്മ യാദവ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.