Advertisment

തോൽവി പ്രചോദനമാക്കി വിജയത്തിലേക്ക് കുതിച്ചവരിവര്‍

New Update

തോൽവി പ്രചോദനമാക്കി വിജയത്തിലേക്ക് കുതിച്ച ഇതുപോലെയുള്ള ഉദാഹരണങ്ങൾ വേറേ കാണില്ല. 100 % വും കണ്ണുകൾക്ക് കാഴ്ചയില്ലെങ്കിലും പരിമിതികൾ ഏറെയുണ്ടായിട്ടും തോൽവികൾ ഒന്നിനുപിറകേ ഒന്നായി വന്നിട്ടും പിന്മാറാതെ കൂടുതൽ വാശിയോടെ അവർ മുന്നോട്ടു പോയി.

Advertisment

publive-image

 

ഇക്കഴിഞ്ഞ 2020 UPSC പരീക്ഷയിൽ 286 മത്തെ റാങ്ക് കരസ്ഥമാക്കിയ മധുര സ്വദേശിനിയായ പൂർണ്ണ സുന്ദരിയും (25 ) 659 മത്തെ റാങ്ക് നേടിയ തമിഴ് നാട്ടിലെതന്നെ ചെന്നൈ സ്വദേശിയായ ബാല നാഗേന്ദ്രനു മാണ് (27) ആ തിളങ്ങുന്ന താരങ്ങൾ. പൂർണ്ണ സുന്ദരി നാലാം പ്രാവശ്യവും ബാല നാഗേന്ദ്രൻ ഒൻപതാം പ്രാവശ്യവുമാണ് ഈ നേട്ടം കരസ്ഥമാക്കിയത്. ഇരുവരും 100 % കാഴ്ചയില്ലാത്തവരാണ്.

publive-image

സാധാരണ ഇടത്തരം കുടുംബങ്ങളിൽ ജനിച്ചുവളർന്ന ഇവർ തങ്ങളുടെ ഓരോ പരാജയവും വിജയ ത്തിലേക്കു കുതിക്കാനുള്ള ഊർജ്ജമായി ഉൾക്കൊണ്ടാണ് ലക്ഷ്യം കൈവരിച്ചിരിക്കുന്നത്.

victory life5
Advertisment