അശ്രദ്ധമായി റോഡില്‍ യൂടേണ്‍ എടുക്കാന്‍ ശ്രമിച്ച് ഓട്ടോറിക്ഷ; ഇടിച്ചു കയറി ബൈക്ക്, ഞെട്ടിക്കുന്ന വീഡിയോ

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Monday, September 14, 2020

ഓട്ടോറിക്ഷാ ഡ്രൈവർമാര്‍ അശ്രദ്ധമായി യൂടേണ്‍ എടുക്കുന്നത് മൂലമുണ്ടാകുന്ന അപകടങ്ങളെപ്പറ്റി പല ഡ്രൈവർമാരും കാലങ്ങളായി പരാതി പറയാറുണ്ട്. ഇത്തരമൊരു അപകടത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

തിരുവനന്തപുരം ജില്ലയില്‍ അടുത്തിടെ നടന്നൊരു അപകടം എന്ന പേരിലാണ് ഈ വിഡിയോ വൈറലാകുന്നത്. എന്നാല്‍ ഈ അപകടം നടന്ന ദിവസവും കൃത്യമായി എവിടെയാണെന്നതും വ്യക്തമല്ല.

അശ്രദ്ധമായി റോഡില്‍ യൂടേണ്‍ എടുക്കാന്‍ ശ്രമിച്ച ഓട്ടോറിക്ഷയിലേക്ക് ആ വഴി കടന്നുവന്ന ഒരു ബൈക്ക് ഇടിച്ച് കയറുകയായിരുന്നു. അപകടത്തില്‍ ബൈക്ക് യാത്രികന് പരിക്കേറ്റിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ഓട്ടോറിക്ഷാ ഡ്രൈവറുടെ അശ്രദ്ധയാണ് ഈ  അപകടകാരണമെന്ന് ആദ്യകാഴ്ചയില്‍ തന്നെ ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു.

×