ബംഗളൂരു: കര്‍ണാടകയിലും തെലങ്കാനയിലും വെളളപ്പൊക്ക കെടുതിയില്‍ ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്. തെലങ്കാനയിലാണ് വെളളപ്പൊക്കം രൂക്ഷമായി അനുഭവപ്പെട്ടത്. നിരവധിപ്പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇപ്പോള്‍ വെളളപ്പൊക്കത്തില്‍ നിന്ന് കുഞ്ഞിനെ രക്ഷിക്കുന്ന നായയുടെ വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്.
/sathyam/media/post_attachments/8oqbm0HTXR473AcIhNzu.jpg)
കര്‍ണാടകയില്‍ നിന്നുളളതാണ് ദൃശ്യങ്ങള്‍. വിജയപുര ജില്ലയിലെ താരാപൂര്‍ ഗ്രാമം വലിയ തോതിലാണ് വെളളപ്പൊക്ക കെടുതി നേരിട്ടത്. താഴ്ന്ന പ്രദേശങ്ങളെല്ലാം വെളളത്തിന്റെ അടിയിലായി. ഇവിടെ നിന്നുളള നായയുടെ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്.
#WATCH Karnataka: A female dog rescues her puppy and shifts it to a safer location in flood-affected Tarapur village of Vijayapura district. Several parts of the state are reeling under flood, triggered due to rainfall. (17.10.2020) pic.twitter.com/0BgWCl4kDq
— ANI (@ANI) October 18, 2020
കുഞ്ഞിനെ വായില്‍ കടിച്ച്പിടിച്ച് രക്ഷിക്കുന്ന നായയുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. വെളളപ്പൊക്കം നേരിടുന്ന സ്ഥലത്ത് നിന്ന് സുരക്ഷിതമായ സ്ഥലത്തേയ്ക്ക് കുഞ്ഞിനെയും കൊണ്ട് നായ പോകുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us