പഞ്ചാബില്‍ മുത്തൂറ്റ് ഫിനാന്‍സിന്റെ ശാഖ കൊള്ളയടിക്കാനെത്തി; ബൈക്കില്‍ രക്ഷപെടാന്‍ ശ്രമിച്ചപ്പോള്‍ ആള്‍ക്കൂട്ടത്തെ കണ്ടു പേടിച്ചു, ബൈക്ക് പാളി, റോഡില്‍ വീണ രണ്ടു പേരെ കൈകാര്യം ചെയ്ത് നാട്ടുകാര്‍

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Saturday, October 17, 2020

ചണ്ഡീഗഡ്:  പഞ്ചാബില്‍ മുത്തൂറ്റ് ഫിനാന്‍സിന്റെ ശാഖ കൊള്ളയടിക്കാനെത്തിയ സംഘം നാട്ടുകാരുടെ പിടിയിലായി. അഞ്ചു പേരുള്ള സംഘത്തിലെ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

കൊള്ളയ്ക്കു ശേഷം ബൈക്കില്‍ രക്ഷപെടാന്‍ ശ്രമിച്ചപ്പോള്‍ ആള്‍ക്കൂട്ടം കണ്ട് ഭയന്ന മോഷ്ടാക്കളില്‍ രണ്ടു പേര്‍ താഴെ വീഴുകയായിരുന്നു. ഇവരെ അപ്പോള്‍ തന്നെ നാട്ടുകാര്‍ ‘കൈകാര്യം’ ചെയ്തു.

സായുധരായ അക്രമികള്‍ ഇരു ചക്രവാഹനത്തിലാണ് എത്തിയത്. കവര്‍ച്ചയ്ക്കു ശേഷം രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് ആള്‍ക്കൂട്ടം കണ്ട് വണ്ടി ഒന്നു പാളിയത്.

പൊലീസ് പിന്നീട് കവര്‍ച്ചക്കാരെ അറസ്റ്റു ചെയ്തു. തോക്കുകള്‍ ഉള്‍പ്പെടെ ആയുധങ്ങള്‍ പിടിച്ചെടുത്തു. സംഘം പ്രത്യാക്രമണത്തിന് ശ്രമിച്ചെങ്കിലും പൊലീസ് കീഴ്‌പ്പെടുത്തി.

×