വിവിയന്‍ റിച്ചാര്‍ഡ്സ് ക്രീസിലുണ്ടെങ്കില്‍ അദ്ദേഹത്തെ അടക്കി നിര്‍ത്താന്‍ പാടാണ്; അതുപോലെയാണ് വിരാട് കോലിയും; കോലിയെ വിന്‍ഡീസ് ബാറ്റിംഗ് ഇതിഹാസത്തോട് ഉപമിച്ച് ഗവാസ്കര്‍

സ്പോര്‍ട്സ് ഡസ്ക്
Wednesday, June 24, 2020

മുംബൈ: വിരാട് കോലിയെ വിന്‍ഡീസ് ബാറ്റിംഗ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്സിനോട് താരതമ്യം ചെയ്ത് സുനില്‍ ഗവാസ്കര്‍. വിവിയന്‍ റിച്ചാര്‍ഡ്സ് ക്രീസിലുണ്ടെങ്കില്‍ അദ്ദേഹത്തെ അടക്കി നിര്‍ത്താന്‍ പാടാണ്. അതുപോലെയാണ് വിരാട് കോലിയും.

അദ്ദേഹത്തിന്റെ ബാറ്റിംഗ് നോക്കു. ഒരേ ലൈനിലും ലെംഗ്ത്തിലും വരുന്ന പന്തിനെ ടോപ് ഹാന്‍ഡ് ഉപയോഗിച്ച് എക്സ്ട്രാ കവറിലൂടെ ബൗണ്ടറി നേടാനും ബോട്ടം ഹാന്‍ഡ് കൊണ്ട് മിഡ് ഓണിലൂടെയോ മിഡ് വിക്കറ്റിലിൂടെയോ ബൗണ്ടറി നേടാനും കോലിക്ക് കഴിയും.

അതുകൊണ്ടാണ് കോലി ഒന്നാം നമ്പര്‍ ബാറ്റ്സ്മാനാവുന്നത്. വിവിയന്‍ റിച്ചാര്‍ഡ്സ് മുമ്പ് കളിച്ചിരുന്നപോലെയാണത്. ഗുണ്ടപ്പ വിശ്വനാഥും, വിവിഎസ് ലക്ഷ്മണും ഇതുപോലെ ബാറ്റ് ചെയ്യുമായിരുന്നു.-ഗവാസ്കര്‍ പറഞ്ഞു.

×