കളിയില്‍ എട്ട് വിക്കറ്റിന് ബാംഗ്ലൂര്‍ തോല്‍വിയിലേക്ക് വീണു; ഡാന്‍സില്‍ സ്‌കോര്‍ ചെയ്ത് കോഹ്‌ലി; ചിരിയടക്കാനാവാതെ ആരാധകര്‍ !

സ്പോര്‍ട്സ് ഡസ്ക്
Friday, October 16, 2020

ഐപിഎല്ലില്‍ പഞ്ചാബിനെതിരെ തോല്‍വിയിലേക്ക് വീണെങ്കിലും സീസണില്‍ ആശങ്കപ്പെടേണ്ട ഘട്ടത്തില്‍ അല്ല വിരാട് കോഹ്‌ലി. പഞ്ചാബിനെതിരായ മത്സരത്തിന് മുന്‍പ് കോഹ്‌ലി ഇത് വ്യക്തമാക്കുകയും ചെയ്തു. വാക്കുകളിലൂടെയല്ല, ഡാന്‍സിലൂടെ…

ഡാന്‍സിലൂടെയായിരുന്നു കോഹ്‌ലിയുടെ പരിശീലനം. ഇത് ആരാധകരില്‍ ചിരി പടര്‍ത്തി വൈറലായി കഴിഞ്ഞു. ഗ്രൗണ്ടില്‍ കിടന്ന് കറങ്ങിയുള്ള കോഹ് ലിയുടെ ഡാന്‍സും, അതിന് നല്‍കിയ എക്‌സ്പ്രഷനുമെല്ലാമാണ് ആരാധകരെ ചിരിപ്പിക്കുന്നത്.

മത്സരത്തിന് മുന്‍പുള്ള സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയിലാണ് കോഹ് ലിയുടെ ഡാന്‍സ് കാണിച്ചത്. കോഹ് ലി ആസ്വദിക്കുകയാണ്. ഇന്നത്തെ കളിയിലേക്ക് പോവാന്‍ അത് വലിയ ആവേശം നല്‍കുന്നതായും അവതാരകന്‍ പറഞ്ഞു. എന്നാല്‍ കളിയില്‍ എട്ട് വിക്കറ്റിന് ബാംഗ്ലൂര്‍ തോല്‍വിയിലേക്ക് വീണു.

×