അടിച്ചത് ഒരേയൊരു ഫോര്‍, അതും ഔട്ട്‌സൈഡ് എഡ്ജ്; എന്നിട്ടും മുഷ്ടി ചുരുട്ടി ആഘോഷിച്ച് കോഹ്‌ലി

സ്പോര്‍ട്സ് ഡസ്ക്
Wednesday, October 14, 2020

ദുബായ്: കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന് എതിരായ കളിയില്‍ 28 പന്തില്‍ നിന്ന് 33 റണ്‍സ് ആണ് കോഹ്‌ലി നേടിയത്. ബാംഗ്ലൂര്‍ നായകന്റെ ബാറ്റില്‍ നിന്ന് ഈ സമയം വന്നത് ഒരു ഫോര്‍ മാത്രം. ആ ഒരു ബൗണ്ടറി നേടി കഴിഞ്ഞ് മുഷ്ടി ചുരുട്ടി ആഘോഷിച്ച കോഹ്‌ലിയെ മൂടുകയാണ് സമൂഹമാധ്യമങ്ങളിലെ ട്രോളുകള്‍.

ബാംഗ്ലൂര്‍ ഇന്നിങ്‌സിന്റെ 19ാം ഓവറിലാണ് കോഹ് ലി ബൗണ്ടറി നേടിയത്. അതും ഔട്ട്‌സൈഡ് എഡ്ജ് ആയി. ക്രീസില്‍ എത്തി കോഹ്‌ലി അപ്പോഴേക്കും 24 പന്തുകള്‍ നേരിട്ടിരുന്നു. പ്രസിദ്ധ് കൃഷ്ണയുടെ വൈഡ് ലെങ്ത് ബോളില്‍ എഡ്ജ് ചെയ്ത് പന്ത് ഷോര്‍ട്ട് തേര്‍ഡ് മാനിലേക്ക് പോയി. ശേഷം കോഹ് ലി മുഷ്ടി ചുരുട്ടി സെലിബ്രേറ്റ് ചെയ്തു.

ആറ് കൂറ്റന്‍ സിക്‌സുകള്‍ പറത്തിയിട്ടും ഡിവില്ലിയേഴ്‌സില്‍ നിന്ന് വരാത്ത ആഘോഷമാണ് ഒരു ബൗണ്ടറി അടിച്ചതിന് കോഹ് ലിയില്‍ നിന്ന് വന്നതെന്ന് ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു. അതും എഡ്ജ് ചെയ്ത് ലഭിച്ച ബൗണ്ടറിയില്‍. കളിയില്‍ കൊല്‍ക്കത്തക്കെതിരെ ആര്‍സിബി 82 റണ്‍സിന്റെ ജയം നേടിയിരുന്നു.

×