ചൈനയിൽ 5 ജി ലഭ്യമായിട്ടുള്ള വൈ സീരീസ് സ്മാർട്ട്‌ഫോൺ വിവോ പ്രഖ്യാപിച്ചു

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Wednesday, July 29, 2020

ചൈനയിൽ 5 ജി ലഭ്യമായിട്ടുള്ള വൈ സീരീസ് സ്മാർട്ട്‌ഫോൺ വിവോ പ്രഖ്യാപിച്ചു. വിവോ വൈ 51എസ് സാംസങ്ങിന്റെ എക്‌സിനോസ് പ്രോസസർ ഉപയോഗിച്ച് 5 ജി പിന്തുണ മധ്യനിരയിൽ നൽകുന്നു. 6.53 ഇഞ്ച് ഫുൾ എച്ച്ഡി + ഡിസ്‌പ്ലേ, പഞ്ച്-ഹോൾ കട്ട്‌ഔട്ടിനുള്ളിൽ 8 മെഗാപിക്സൽ ക്യാമറ, 18W ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യ എന്നിവ സ്മാർട്ട്‌ഫോണിന്റെ ഏതാനും ചില സവിശേഷതകളാണ്.

പിന്നിൽ, വിവോ വൈ 51എസിന് 48 മെഗാപിക്സൽ പ്രൈമറി സെൻസറുള്ള ചതുരാകൃതിയിലുള്ള ക്യാമറ മൊഡ്യൂളും 4 കെ വീഡിയോ റെക്കോർഡിംഗിനുള്ള പിന്തുണയും ലഭിക്കുന്നു.

ചൈനയിൽ, വിവോ വൈ 51 ന്റെ വില 1798 യുവാൻ (ഇന്ത്യൻ കറൻസിയിൽ ഏകദേശം 19,100 രൂപ) വരുന്നു. 6 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഒരു വേരിയന്റിൽ മാത്രമേ ഇത് ലഭ്യമാകുകയുള്ളു. ജൂലൈ 29 മുതൽ ചൈനയിൽ ബ്ലാക്ക്, ബ്ലൂ, വൈറ്റ് കളർ ഓപ്ഷനുകളിൽ ഈ ഫോൺ വാങ്ങാൻ ലഭ്യമാകുമെന്ന് വിവോ കുറിക്കുന്നു. മറ്റ് വിപണികളിലുള്ള ഈ ഫോണിന്റെ ലഭ്യതയെക്കുറിച്ച് കമ്പനി ഇതുവരെ ഒന്നും വെളിപ്പെടുത്തിയിട്ടില്ല.

2340 × 1080 പിക്‌സൽ റെസല്യൂഷനോടുകൂടിയ 6.53 ഇഞ്ച് ഫുൾ എച്ച്ഡി + ഡിസ്‌പ്ലേയാണ് വിവോ വൈ 51 എസിൽ വരുന്നത്‌. സ്‌ക്രീനിന് 90.72 ശതമാനം സ്‌ക്രീൻ-ടു-ബോഡി അനുപാതം ലഭിക്കുന്നു. ഇത് സാംസങിൽ നിന്നുള്ള ഒരു പ്രോസസറാണ് വരുന്നത് – ഒക്ടാ കോർ എക്സിനോസ് 880 പ്രോസസ്സറും ARM മാലി-ജി 76 എംപി 5 ജിപിയുവുമാണ് അവ. 6 ജിബി റാമിന്റെ പിന്തുണയുള്ള ഹാൻഡ്‌സെറ്റിന് 128 ജിബി (യുഎഫ്എസ് 2.1) സ്റ്റോറേജ് വാഗ്ദാനം ചെയ്യുന്നു. കൂടാതെ ഇതിൽ മൈക്രോ എസ്ഡി കാർഡ് വഴി 256 ജിബി മെമ്മറി വരെ വികസിപ്പിക്കാവുന്നതാണ്.

×