Advertisment

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും പണി തുടങ്ങി !

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

publive-image

Advertisment

കോവിഡ് കാലത്ത് ലോൺ എടുത്ത തിരിച്ചടവിന് മൊറൊട്ടോറിയം ആവശ്യപ്പെടാതെ കൃത്യമായ തിരിച്ചടവ് നടത്തിയിരുന്ന എൻ്റെ അക്കൗണ്ടിൽ നിന്നും 1937 രൂപ 01/09/2020 ൽ പലിശയെന്നപേരിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഡെബിറ്റ് ചെയ്തു.

Net Banking വഴി ചെക്ക് ചെയ്തപ്പോൾ പണം എൻ്റെ എസ്ബി അക്കൗണ്ടിൽ നിന്ന് ലോൺ അക്കൗണ്ടിലേക്കാണ് ട്രാൻസ്‌ഫർ ചെയ്തിരിക്കുന്നതെന്ന് മനസ്സിലായി. സ്റ്റാൻഡിങ് ഇൻസ്ട്രക്ഷൻ വഴി EMI എടുത്തശേഷമായിരുന്നു ഇത് നടന്നത്.

മൂന്നു ദിവസം ബാങ്ക് അവധിയായിരുന്നതിനാൽ ഇന്നാണ് ബാങ്കിൽപ്പോയത്. കോവിഡ് കാലയളവിൽ മൊറൊട്ടോറിയം ആവശ്യപ്പെട്ടവരിൽ നിന്നും ആവശ്യപ്പെടാത്തവരിൽ നിന്നും പലിശ ഈടാക്കിയതാ ണെന്നാണ് മാനേജർ പറയുന്നത്. സ്റ്റാൻഡിങ് ഇൻസ്ട്രക്ഷൻ ആയതിനാൽ ബാങ്കിന് ഒന്നും ചെയ്യാനില്ലെന്നും അവർ വ്യക്തമാക്കി.

ഞാൻ ഉടൻ തന്നെ SBI റീജിയണൽ മാനേജരോട് പരാതിപ്പെട്ടു. ഇത് ചില സ്വകാര്യ ബാങ്കുകൾ ചെയ്യുന്നതു പോലെ ഹിഡൻ പണിയായിപ്പോയെന്ന് അദ്ദേഹത്തോട് പറഞ്ഞപ്പോൾ അദ്ദേഹം എൻ്റെ അക്കൗണ്ട് പരി ശോധിച്ചശേഷം വൈകിട്ട് 7 മണിക്ക് എന്നെ വിളിച്ചു.

മാനേജർ പറഞ്ഞതുതന്നെയാണ് അദ്ദേഹവും പറഞ്ഞത്. മോറിറ്റോറിയം ആവശ്യപ്പെടാതെ എല്ലാമാസവും EMI അടച്ചവരുടെ അക്കൗണ്ടിൽ നിന്നും 3 മാസത്തെ പലിശ അധികമായി പിടിച്ചുവെന്നും, അത് ലോണെടുത്ത തുകയുടെ പലിശയിൽ നിന്ന് കുറയുമെന്നുമാണ് അദ്ദേഹം പറഞ്ഞത്.

സ്റ്റാൻഡിങ്ങ് ഇൻസ്ട്രക്ഷൻ വഴി അക്കൗണ്ടുകളിൽ നിന്ന് EMI അടയ്ക്കുന്നവർക്കെല്ലാം ഇത് സംഭവിച്ചിട്ടുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. ഞാൻ അതൃപ്തി അറിയിച്ചിട്ടും ബാങ്കിനെ വിശ്വസിക്കാമെന്നാണ് അദ്ദേഹം ഉറപ്പുനൽകിയത്.

സമാന അനുഭവങ്ങൾ നിങ്ങൾക്കാർക്കെങ്കിലും ഉണ്ടായിട്ടുണ്ടോ? State Bank of India യുടെ ഈ നടപടി അനുചിതവും നിയമവിരുദ്ധമാണെന്ന് ഞാൻ വിശ്വസിക്കുന്നു.

ചില സ്വകാര്യ ബാങ്കുകൾ ഹിഡൻ ചാർജുകൾ ചുമത്തി കസ്റ്റമറെ പിഴിയാറുണ്ടെന്ന് പറയപ്പെടുന്നതുപോലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യപോലെയുള്ള ഒരു പൊതുമേഖലാ സ്ഥാപനം ഇത്തരത്തിലൊരു പണി തന്നത് ഞെട്ടലുളവാക്കുന്നു. ഇനിയും ഇതുപോലെയുള്ള നീക്കങ്ങൾ ഉണ്ടാകില്ലെന്നെന്താണുറപ്പ് ?

voices
Advertisment