ഫോക്‌സ്‌വാഗണ്‍ നിവസ് കൂപ്പെ എസ്‌യുവി പുറത്തിറക്കി ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ആദ്യത്തെ 1,000 യൂണിറ്റുകള്‍ വിറ്റഴിച്ചു

സത്യം ഡെസ്ക്
Sunday, June 28, 2020

ജര്‍മ്മന്‍ കാര്‍ നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗണ്‍ നിവസ് കൂപ്പെ എസ്‌യുവിയെ  പുറത്തിറക്കി ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ആദ്യത്തെ 1,000 യൂണിറ്റുകള്‍ വിറ്റഴിച്ചെന്നാണ് പുതിയ റിപ്പോര്‍ട്ട്.

കമ്പനി വക്താവ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കി ട്വീറ്ററില്‍ പോസ്റ്റിട്ടിരിക്കുന്നത്. ഫോക്‌സ്‌വാഗണ്‍ ബ്രസീല്‍ സെയില്‍സ് ടീമിനെ അഭിനന്ദിക്കുന്നതായും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

85,890 റീലാണ് (ഏകദേശം 12 ലക്ഷം രൂപ) പ്രാരംഭ പതിപ്പിന്റെ വില. കംഫര്‍ട്ട്‌ലൈന്‍ 200 TSI, ഹൈലൈന്‍ 200 TSI എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലാണ് വാഹനം വിപണിയില്‍ എത്തിയിരിക്കുന്നത്.

×