തിരക്കേറിയ റോഡില്‍ ഡ്രൈവറില്ലാതെ ഓടുന്ന 'പഴഞ്ചന്‍' കാര്‍, അമ്പരപ്പ് ( വീഡിയോ)

New Update

ചെന്നൈ: വരാനിരിക്കുന്നത് 'സെല്‍ഫ് ഡ്രൈവിങ്' കാറുകളുടെ കാലമാണ്. സാങ്കേതികവിദ്യ അത്രമേല്‍ മാറി കഴിഞ്ഞു. അതേസമയം ഡ്രൈവറില്ലാതെ  റോഡിലൂടെ ഓടുന്ന പഴയ കാറിന്റെ തമിഴ്‌നാട്ടില്‍ നിന്നുളള ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്.

Advertisment

publive-image

പുതു പുത്തന്‍ കാറുകളുടെ പിന്നാലെ ജനം പോകുമ്പോള്‍ ഒരു കാലത്ത് നിരത്തുകള്‍ കീഴടക്കിയിരുന്ന പ്രീമിയര്‍ പദ്മിനി കാര്‍ ഡ്രൈവറില്ലാതെ റോഡിലൂടെ തന്നെ ഓടുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ അമ്പരപ്പ് ഉണ്ടാക്കിയിരിക്കുന്നത്.

തൊട്ടടുത്ത സീറ്റില്‍ യാത്രക്കാരന്‍ ഇരുന്ന് യാത്ര ചെയ്യുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. മാസ്‌ക് ധരിച്ച് കൊണ്ടാണ് യാത്ര. ഇത് എന്തൊരു അത്ഭുതം എന്ന തരത്തിലാണ് കാഴ്ചക്കാര്‍ ഈ ദൃശ്യങ്ങള്‍ കാണുന്നത്. തൊട്ടുപിന്നിലുളള വാഹനമാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

റോഡില്‍ നിയമങ്ങള്‍ എല്ലാം കൃത്യമായി പാലിച്ചാണ് പദ്മിനിയുടെ സവാരി. വിദഗ്ധര്‍ വാഹനം ഓടിക്കുന്ന പോലെയാണ് ആരും നിയന്ത്രിക്കാന്‍ ഇല്ലാതെ കാര്‍ സഞ്ചരിക്കുന്നത്. ചിലര്‍ ഈ ദുരൂഹതയ്ക്ക്് ഉത്തരം കണ്ടെത്തി.

തൊട്ടടുത്ത യാത്രക്കാരന്‍ 'ടു വേ പെഡല്‍' സംവിധാനം ഉപയോഗിച്ച് കാര്‍ നിയന്ത്രിക്കുന്നത് കൊണ്ടാണ് മുന്നോട്ടുപോകുന്നതെന്നാണ് ഇവരുടെ വാദം. ഡ്രൈവിങ് സ്‌കൂളുകളില്‍ ഈ സംവിധാനമാണ് ഉപയോഗിക്കുന്നതെന്നും ഇവരുടെ വിശദീകരണത്തില്‍ പറയുന്നു.

https://www.facebook.com/100006609284560/videos/2832934903603458/

യാത്രക്കാരന്റെ സീറ്റില്‍ ഇരിക്കുന്നയാള്‍ വലതു കൈ കൊണ്ട് സ്റ്റിയറിങ് നിയന്ത്രിച്ചാണ് വാഹനം ഓടിക്കുന്നത്. പരിചയ സമ്പന്നനായ ഒരാള്‍ക്ക് മാത്രമേ ഇത് സാധ്യമാകുകയുളളൂവെന്നും ഇവര്‍ പറയുന്നു.

all video news viral video
Advertisment