'നമ്മളെയൊക്കെ പിണറായി പൊലീസ് പിടിച്ച് 5 വർഷം തടവിനും 10,000 രൂപ പിഴക്കും ശിക്ഷിക്കുമോ': പരിഹാസവുമായി വി ടി ബൽറാം

New Update

തിരുവനന്തപുരം: സംസ്ഥാന സർക്കാർ നടപ്പിൽ വരുത്തിയ പൊലീസ് ആക്ടിലെ ഭേദഗതിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവും എം എൽ എയുമായ വി ടി ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്. നിയമസഭയിൽ അവതരിപ്പിക്കുക പോലും ചെയ്യാതെ ഓർഡിനൻസ് വഴി ഭേദഗതി അടിച്ചേൽപ്പിച്ചതിലൂടെ മുഖ്യമന്ത്രി ശുദ്ധ തോന്ന്യാസമാണ് കാണിച്ചിരിക്കുന്നതെന്ന് ഫേസ്ബുക്കിൽ അദ്ദേഹം കുറ്റപ്പെടുത്തുന്നു.

Advertisment

publive-image

'പൊലീസ് ആക്റ്റിലെ 118 (A) എന്ന ഭേദഗതി കരിനിയമം നിയമസഭയിൽ അവതരിപ്പിക്കുക പോലും ചെയ്യാതെ ഓർഡിനൻസ് വഴി അടിച്ചേൽപ്പിച്ചതിലൂടെ പിണറായി വിജയൻ എന്ന കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപതി ശുദ്ധ തോന്ന്യാസമാണ് കാണിച്ചിരിക്കുന്നത് എന്ന് ഞാനോ നിങ്ങളോ ഈ മാധ്യമത്തിലൂടെ അഭിപ്രായപ്പെട്ടാൽ അത് മഹാനായ അദ്ദേഹത്തിൻ്റെ ഇതിഹാസ തുല്യമായ റപ്യൂട്ടേഷന് ഹാനി വരുത്തിയ മഹാപരാധമാണ് എന്ന് പറഞ്ഞ് നമ്മളെയൊക്കെ പിണറായിപ്പോലീസ് പിടിച്ച് 5 വർഷം തടവിനും 10,000 രൂപ പിഴക്കും ശിക്ഷിക്കുമോ'

Advertisment