രാഹുൽ ഗാന്ധി എംപി നാളെ കേരളത്തിലെത്തും; കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട യോഗത്തിൽ പങ്കെടുക്കും

ന്യൂസ് ബ്യൂറോ, വയനാട്
Sunday, October 18, 2020

വയനാട് :വയനാട്ടിൽ സ്‌കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന് അനുമതി നിഷേധിച്ച വിവാദങ്ങൾക്കിടെ രാഹുൽ ഗാന്ധി എംപി നാളെ കേരളത്തിലെത്തും.

തിങ്കളാഴ്ച രാവിലെ 11.30ന് കോഴിക്കോട് വിമാനത്താവളത്തിലെത്തുന്ന രാഹുൽ ഗാന്ധി ഉച്ചയ്ക്ക് 12.30ന് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട യോഗത്തിൽ പങ്കെടുക്കും. ശേഷം ഉച്ചയ്ക്ക് 2 മണിയോടെ എംപി വയനാട്ടിൽ എത്തും.

×