വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ ശല്യമോ ? ശല്യക്കാരെ ഒതുക്കാന്‍ പുതു ഫീച്ചറുമായി വാട്ട്‌സ്ആപ്പ്

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Friday, November 20, 2020

വാട്ട്‌സ്ആപ്പ് ഉപയോഗിക്കാത്തവര്‍ ഇന്നു വിരളമാണ്. ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞ മെസേജ് പ്‌ളാറ്റ്‌ഫോമാണ് വാട്ട്‌സാപ്പ്. വാര്‍ത്തകള്‍ അറിയാനും ചാറ്റിങ്ങുകള്‍ക്കും ബിസിനസുകള്‍ക്കും എന്നു തുടങ്ങി ഒരു വ്യക്തിക്ക് ഇന്നു അറിയേണ്ടതും ആവശ്യമുള്ളതും അങ്ങനെ എന്തും ഏതും വാട്ട്‌സ്ആപ്പ് വഴി സാധ്യമാകും.

വ്യക്തിഗത മെസേജ് അയക്കലുകള്‍ക്കും പുറമെ ഒരു ഗ്രൂപ്പിലെ സന്ദേശങ്ങള്‍ കൈമാറാനും വാട്ട്‌സ്ആപ്പ് വഴി സാധ്യമാണ്. വാട്ട്‌സ്ആപ്പ് ഉപയോഗിക്കുന്ന ഒരാള്‍ക്ക് ചുരുങ്ങിയത് അഞ്ചു ഗ്രൂപ്പുകളെങ്കിലും ഫോണില്‍ കാണും. ബാല്യകാല സുഹൃത്തുക്കള്‍, പഴയ സഹപാഠികള്‍, കുടുംബാംഗങ്ങള്‍, സഹപ്രവര്‍ത്തകര്‍ തുടങ്ങിയവരടങ്ങുന്നതായിരിക്കും മിക്കവരുടേയും ഗ്രൂപ്പുകള്‍.

എന്നാല്‍ ചിലപ്പോഴെങ്കിലും ഈ ഗ്രൂപ്പുകളിലെ മെസേജുകളും വിഡിയോകളും ഫോട്ടോകളും ബുദ്ധിമുട്ടായി മാറാം. ഇതിനു ഇതു വരെയുണ്ടായിരുന്ന ഒരു പരിഹാരം ഗ്രൂപ്പ് മ്യൂട്ട് ചെയ്യുക എന്നതാണ്. എന്നാല്‍ മ്യൂട്ട് ചെയ്യുന്നതിനു ഒരു പരിധിയുണ്ട്. എട്ടു മണിക്കൂര്‍, ഒരാഴ്ച, ഒരു വര്‍ഷം എന്നിങ്ങനെയാണ് നിശബ്ദമാക്കാന്‍ സാധിക്കുന്നതിന്റെ പരിധി.

ഈ പ്രശ്‌നത്തിനു പരിഹാരവുമായിട്ടാണ് വാട്‌സാപ്പിന്റെ പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്. അതായത് ഒരു ഗ്രൂപ്പിനെയോ വ്യക്തികളേയോ എക്കാലത്തേക്കുമായി നിശബ്ദമാക്കാനുള്ള ഫീച്ചര്‍. ഒരു യൂസറുടെ ഇന്‍ഫോയിലോ ഗ്രൂപ്പ് ഇന്‍ഫോയിലോ പോയി മ്യൂട്ട് നോട്ടിഫിക്കേഷന്‍ ക്‌ളിക്ക് ചെയ്താല്‍ മാത്രം മതി.

നേരത്തെ ഗ്രൂപ്പിനെ മാത്രം മ്യൂട്ട് ചെയ്യാനാകുെമന്നായിരുന്നു പറഞ്ഞിരുന്നത്. ഇതുവഴി ഗ്രൂപ്പിലെ മെസേജുകളും വീഡിയോകളും ബുദ്ധിമുട്ടായി മാറിയാല്‍ അതില്‍ നിന്നും രക്ഷനേടാം. വാട്ട്‌സ്ആപ്പ് കളയുകയും വേണ്ട !

×