New Update
കോവിഡ് ചികിത്സയുടെ ദൈർഘ്യം കുറയ്ക്കാനോ മരണത്തിൽ നിന്നു രക്ഷിക്കാനോ റംഡെസിവിർ മരുന്നു ഗുണം ചെയ്യുന്നില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ പുതിയ പഠന റിപ്പോർട്ട്. അഞ്ചു ദിവസത്തെ ആശുപത്രിവാസം കുറയ്ക്കാൻ റംഡെസിവിറിനു കഴിയുമെന്നാണ് അടുത്തിടെ നടത്തിയ മറ്റൊരു പഠനത്തിൽ കണ്ടെത്തിയിരുന്നത്.
Advertisment
മരണസാധ്യത കുറയ്ക്കാൻ ഇതിനു കഴിയുമെന്നും നേരത്തേ വിദഗ്ധർ അഭിപ്രായപ്പെട്ടിരുന്നു. ഇപ്പോൾ ലോകാരോഗ്യ സംഘടന തന്നെ വിരുദ്ധമായ പഠന റിപ്പോർട്ട് പുറത്തുവിടുകയാണ്. റംഡെസിവിറിൻറെ ഉപയോഗം സംബന്ധിച്ചു കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്.
ഹൈഡ്രോക്സി ക്ലോറോക്വിനും റംഡെസിവിറും അടക്കം നാലു മരുന്നുകളുടെ സാധ്യതകളാണ് ലോകാരോഗ്യ സംഘടനയുടെ പഠനത്തിലുണ്ടായിരുന്നുതെന്നാണു റിപ്പോർട്ടുകൾ. 30 രാജ്യങ്ങളിലെ 11,266 പേരിലാണു പഠനം നടത്തിയത്. ഫലം പുനഃപരിശോധനകൾക്കു ശേഷമേ പുറത്തുവിടൂ.