ഭര്‍ത്താവിന്റെ അച്ഛനമ്മമാര്‍ കൊവിഡ് കാലത്ത് വീട്ടിലെത്തി; അവര്‍ വന്നത് കൊവിഡും കൊണ്ടെന്ന് ആരോപിച്ച് യുവാവിന് ഭാര്യയുടെ ക്രൂരമര്‍ദ്ദനം; ഭര്‍ത്താവിനെ കുനിച്ച് നിര്‍ത്തി ഇടിച്ച് തെറി വിളിക്കുന്ന സംഭവത്തിന്റെ വീഡിയോ പുറത്ത്; സംഭവം കൊല്‍ക്കത്തയില്‍

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Tuesday, June 30, 2020

കൊല്‍ക്കത്ത: കൊവിഡ് കാലത്ത് ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ വീട്ടിലെത്തിയതില്‍ കലിപൂണ്ട് യുവാവിന് ഭാര്യയുടെ ക്രൂരമര്‍ദ്ദനം. കൊല്‍ക്കത്തയിലെ ബിധാന്‍നഗറിലാണ് ക്രൂര സംഭവം അരങ്ങേറിയത്. ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ വീട്ടില്‍ വന്നത് കോറോണയും കൊണ്ടാണെന്ന് ആരോപിച്ചാണ് 33കാരനായ യുവാവിനെ ഭാര്യ ക്രൂരമായി മര്‍ദ്ദിച്ചത്.
കഴിഞ്ഞ നാലുവർഷമായി ഭാര്യയിൽ ഇത്തരത്തിൽ തന്നെ ഉപദ്രവിക്കുന്നതായും ഇയാൾ പരാതിയിൽ പറയുന്നു.

ഭര്‍ത്താവിനെ അടിക്കുകയും കുനിച്ച് നിര്‍ത്തി ഇടിക്കുന്നതും തെറി വിളിക്കുന്നതും അടക്കമുള്ള ദൃശ്യങ്ങൾ പുറത്തുവന്നു.  സിഗററ്റ് വച്ച് ഭർത്താവിന്റെ ശരീരം പൊള്ളിക്കുകയും ചെയ്തു.

പിന്നാലെ ഇയാൾ ആശുപത്രിയിൽ ചികിൽസ തേടുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തു. ഇതിന് പിന്നാലെ വെബ്ക്യാമില്‍ റെക്കോർഡ് ചെയ്ത മർദനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

×