ഗോവയിലും മഹാവികാസ് അഘാഡി സഖ്യം ? ബിജെപി വിരുദ്ധ പാര്‍ട്ടികളുടെ സഖ്യത്തെ സഹായിക്കാന്‍ തയ്യാറാണോയെന്ന് എന്‍സിപിയോട് ചോദിക്കുമെന്ന് ശിവസേന

നാഷണല്‍ ഡസ്ക്
Sunday, November 22, 2020

പനാജി: മഹാരാഷ്ട്രയിലേത് പോലെ ഗോവയിലും മഹാവികാസ് അഘാഡി സഖ്യം വരാനുള്ള സാധ്യതകള്‍ ശക്തമാകുന്നു. ഗോവയില്‍ ബിജെപി വിരുദ്ധ പാര്‍ട്ടികളുടെ സഖ്യത്തെ സഹായിക്കാന്‍ തയ്യാറാണോയെന്ന് എന്‍സിപി നേതാവ് ശരദ് പവാറിനോട് ചോദിക്കുമെന്ന് ശിവസേന നേതാവ് ദീപക് കേസര്‍ക്കര്‍ പറഞ്ഞു.

പ്രാദേശിക പാർട്ടികളെ ഇല്ലാതാക്കുകയാണു ബിജെപിയെന്നും സമാന ചിന്താഗതിക്കാരായവർ ഈ കഴുത്തറുക്കലിനെതിരെ യോജിച്ചു രംഗത്തു വരണമെന്നും മഹാരാഷ്ട്ര സർക്കാരിലെ മന്ത്രി കൂടിയായ കേസർക്കർ പറഞ്ഞു.

സിന്ധുദുർഗ് ഉൾപ്പെടുന്ന വടക്കൻ ഗോവയിൽ ശിവസേനയ്ക്കു സ്വാധീനമുണ്ട്. 2022ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇവിടെ രണ്ടോ മൂന്നോ സീറ്റുകൾ നേടാൻ പാർട്ടിക്കു പ്രാപ്തിയുണ്ടെന്നും കേസർക്കർ അഭിപ്രായപ്പെട്ടു.

×